ഇരിങ്ങാലക്കുട;കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനുമായി സിറോ മലബാര്‍ സഭ ഇരിങ്ങാലക്കുട രൂപത. മുഖപത്രമായ കേരളസഭയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ജലീലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ സഭ ഉന്നയിച്ചിട്ടുള്ളത്. ജലീല്‍ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകള്‍ ഉള്ള വ്യക്തിയാണെന്നുമാണ് ലേഖനത്തിലെ വിമര്‍ശനം. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്നും രൂപത ആവശ്യപ്പെട്ടു.
‘നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള ജലീലിൻറെ വധഭീഷണി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ അനുസരിച്ച് ശിക്ഷാർഹവും 506 വകുപ്പ് പ്രകാരം പിഴയും ഏഴ് വർഷം വരെ തടവും കിട്ടാവുന്ന കുറ്റമാണെന്നും കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്നുമാണ് രൂപതയുടെ ആവശ്യം. സ്വർണക്കടത്ത്, കള്ളക്കടത്ത്, ന്യൂനപക്ഷാവകാശ തട്ടിപ്പ്, തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങൾ നേരിടുകയും അഴിമതിയുടെ പേരിൽ ലോകായുക്ത വിധിയെ തുടർന്ന് മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്തയാളാണ് ജലീലെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
ഇസ്ളാമിസ്റ്റ് ചിന്താഗതിക്കാരനായ ജലീലിനെ ഇടതുമുന്നണിയാണ് സംരക്ഷിക്കുന്നത്. കേരളത്തിൽ തീവ്ര ഇസ്ളാമിക കൂട്ടുകെട്ടാണുളളതെന്നും ഇവിടെ ക്രൈസ്തവ സമൂഹം സുരക്ഷിതരല്ലെന്നും രൂപത അഭിപ്രായപ്പെട്ടു. എൽഡിഎഫിലും യുഡിഎഫിലും ജലീലിനെ പോലുള്ള തീവ്ര ഇസ്ളാമിസ്റ്റ് ചിന്താഗതിക്കാർ നുഴഞ്ഞു കയറിയെന്നും ലേഖനം വിമർശിക്കുന്നു.
ബിഷപ്പ് പാംപ്ലാനിയുടെ വാക്കുകൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എംഎ ബേബി എന്നിവർ ദുർവ്യാഖ്യാനം ചെയ്തുവെന്നും ലേഖനത്തില്‍ വിമർശനമുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.