അട്ടപ്പാടി മധു വധക്കേസില്‍ പ്രതികള്‍ക്ക് കഠിന തടവ്.

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികള്‍ക്ക് കഠിന തടവ്. പതിനാറാം പ്രതി ഒഴികെയുള്ള എല്ലാ പ്രതികളേയും ഏഴ് വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചത്. മണ്ണാർകാട്ടെ എസ് സി എസ് ടി കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ആകെയുള്ള പതിനാറ് പ്രതികളിൽ പതിന്നാല് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 

നാല്, പതിനൊന്ന് പ്രതികളെ വെറുതെ വിട്ടിരിന്നു. ബാക്കി പതിമുന്നുപേർക്കെതിരായുള്ള ശിക്ഷാ വിധിയാണ് കോടതി ഇന്ന് വിധിച്ചത്. തടവ് ശിക്ഷക്കൊപ്പം പിഴയും വിധിച്ചിട്ടുണ്ട്. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷത്തി അയ്യായിരം രൂപയും രണ്ട് മുതല്‍ പതിനഞ്ച് വരെയുള്ള മറ്റ് പ്രതികള്‍ക്ക് 1, 18,000 രൂപ പിഴയുമാണ് ചുമത്തിയിട്ടുള്ളത്. പതിനാറാം പ്രതി മുനീറിന് മൂന്ന് മാസം ശിക്ഷ അനുഭവിച്ചാല്‍ മതി. 500 രൂപ പിഴയും ഒടുക്കണം. നരഹത്യ, അനധികൃത സംഘം ചേരല്‍, പരുക്കേല്‍പ്പിക്കല്‍, തടഞ്ഞുവെക്കല്‍, 

പട്ടികവര്‍ഗ അതിക്രമം എന്നീ വകുപ്പുകള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിരുന്നു.വിവിധ വകുപ്പുകളിലായി പല ശിക്ഷകളുണ്ട്. എന്നാല്‍ എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രതികളെ തവന്നൂര്‍ ജയിലിലേക്ക് മാറ്റും.കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. ഹൈക്കോടതി സ്റ്റേ നീങ്ങിയാലുടന്‍ നടപടിയുണ്ടാവും. 

അഞ്ച് വർഷം കേസിന്‍റെ വിചാരണ നീണ്ടതില്‍ സാക്ഷികളുടെ കൂറുമാറ്റം നിർണായകമായിരുന്നു.ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ധീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ തുടങ്ങിയവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !