പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും.
പാലക്കാട് മണ്ണാർക്കാട് എസ്.സി- എസ്.ടി പ്രത്യേക കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക. വധക്കേസുമായി ബന്ധപ്പെട്ട 16 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിൽ രണ്ടുപേരെ വെറുതെ വിട്ടു. പ്രതികൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. 2018 ഫെബ്രുവരി 22- നാണ് ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടത്.ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിയിൽ ഹുസൈൻ, രണ്ടാംപ്രതി കള്ളമല മുക്കാലി കിളയിൽ മരയ്ക്കാർ, മൂന്നാം പ്രതി കള്ളമല മുക്കാലി പൊതുവാച്ചോവല ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി ആനമൂളി പള്ളിപ്പടി പൊതുവാചോല അബൂബക്കൻസ്,
ഏഴാം പ്രതി കള്ളമല മുക്കാലി പടിഞ്ഞാറേ കുരിക്കൾ വീട്ടിൽ സിദ്ദീഖ്, എട്ടാം പ്രതി കള്ളമല മപക്കാലി തൊട്ടിയിൽ ഉബൈദ്, ഒമ്പതാം പ്രതി മുക്കാലി വിരുത്തിയിൽ നജീബ്, പത്താം പ്രതി കള്ളമല മുക്കാലി മണ്ണംപറ്റ വീട്ടിൽ ജൈജു മോൻ, പന്ത്രണ്ടാം പ്രതി കള്ളമല കൊട്ടിയൂർക്കുന്ന് പുത്തൻപുരയ്ക്കൽ സജീവ്,
പതിമൂന്നാം പ്രതി കള്ളമല മുക്കാലി മുരിക്കട സതീഷ്, പതിനാലാം പ്രതി മുക്കാലിച്ചെരുവിൽ ഹരീഷ്, പതിനഞ്ചാം പ്രതി മുക്കാലി ചെരുവിൽ ബിജു, പതിനാറാം പ്രതി വിരുത്തിയിൽ മുനീർ എന്നിവർക്കെതിരെയാണ് മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.