ബൈക്ക് യാത്രികനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം: മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തെന്നാരോപിച്ച് ബൈക്ക് യാത്രികനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ചാത്തന്നൂര്‍ താഴംകല്ലുവിള വീട്ടില്‍ ജി അഖില്‍ കൃഷ്ണന്‍ (30) ആണ് അക്രമണത്തിനിരയായത്. സംഭവത്തില്‍ മംഗലപുരം ഷിബിനി കോട്ടേജില്‍ എസ് ഷംനാദ്(31), നെടുമങ്ങാട് പഴകുറ്റി അനിത ഭവനില്‍ എസ് അഖില്‍ (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. 

ബസ് ജീവനക്കാരനായ അഖില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. അപകടത്തില്‍ഗുരുതരമായി പരുക്കേറ്റ അഖില്‍ കൊല്ലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 പ്രതികള്‍ സഞ്ചരിച്ച കാര്‍ അപകടകരമായ രീതിയില്‍ പിന്നിലേക്ക് എടുത്തതിനെ ചിലര്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തത് തൊട്ടു പിന്നാലെ ബൈക്കിലെത്തിയ അഖിലാണെന്ന് തെറ്റിദ്ധരിച്ച് പ്രതികള്‍ പിന്തുടര്‍ന്നു. ശേഷം റോഡിന് നടുവില്‍ കാറു നിർത്തി അഖിലിനെ ആക്രമിക്കാന്‍ ശ്രമിച്ചു. 

സംഭവത്തില്‍ ഭയപ്പെട്ട അഖില്‍ അവിടെ നിന്ന് ബൈക്കുമായി രക്ഷപ്പെട്ടു. പിന്നാലെ 'അവനെ കാറിടിച്ചു കൊല്ലെടാ' എന്ന് പറഞ്ഞു കൊണ്ട് അഖിനെ പിന്തുടര്‍ന്ന പ്രതികള്‍ തേക്ട ജംങ്ഷനു സമീപത്തുവെച്ച് ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. റോഡിലേക്ക് തെറിച്ചു വീണ അഖിലിന്റെ വലതു കയ്യിലും വലതുകാലിലും പൊട്ടലുണ്ട്. ആക്രമണത്തിന് ശേഷം പ്രതികള്‍ കടന്നുകളയുകയും കാര്‍ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികള്‍ പിടിയിലായത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !