കോട്ടയം :എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ജനങ്ങൾക്ക് മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കില്ല എന്ന് ആണയിട്ടി പ്രഖ്യാപനം നടത്തിയാണ് വീണ്ടും അധികാരത്തിൽ കയറിയത് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.
ജനങ്ങൾക്ക് നൽകി കിറ്റിൽ പോലും അഴിമതി കുത്തി നിറച്ച് ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിൽ വന്ന പിണറായി സർക്കാർ നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധനവ് നടപ്പാക്കിക്കൊണ്ട് കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ ഭൂരി തത്തി ലാക്കിയിരിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു.
ഇടതു സർക്കാർ അവതരിപ്പിച്ച ജനദ്രോഹ ബഡ്ജറ്റിലൂടെ വർദ്ധിപ്പിച്ച അധിക നികുതിയുടെ പേരിൽ വില വർദ്ധനവ് പ്രാബല്യത്തിൽ വന്ന ഏപ്രിൽ 1 (വിഡ്ഢി ദിനത്തിൽ ) ഇന്ന് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിന് സമീപം കറുത്ത ബാഡ്ജ് അണിഞ്ഞ് പകൽ പന്തം കൊളുത്തി നടത്തിയ കരി ദീനാ ചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ പമ്പര വിഡ്ഢികൾ ആണെന്നുള്ള പിണറായി സർക്കാരിൻറെ ധാരണ വരാൻ പോകുന്ന പാർലമെൻറ് തിരഞ്ഞെടുപ്പോടുകൂടി മാറുമെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.
യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ മുൻ കേന്ദ്രമന്ത്രി,പിസി തോമസ് , മുൻ എം.പി. ജോയ് എബ്രഹാം, യുഡിഎഫ് കോട്ടയം ജില്ല കൺവീനർ ഫിൽസൺ മാത്യൂസ്, യു ഡി എഫ് കോട്ടയം ജില്ലാ സെക്രട്ടറി അസീസ് ബഡായി , കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു, ടി. സി അരുൺ , കേറ്റി ജോസഫ് , ടോമി വേദഗിരി ,എൻ ഐ മത്തായി, റഫീഖ് മണിമല തുടങ്ങിയവർ പ്രസംഗിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.