വൈരുദ്ധ്യാത്മിക ഭൗതിക വാദം പ്രസംഗിക്കുകയും എന്നാൽ പരസ്പര വിരുദ്ധമായ പ്രകടനങ്ങളിൽ രാഷ്ട്രീയമായും സാമ്പത്തികമായും നിശബ്ദമായി ദുർമേദസ് ഏറ്റുന്ന വനിതകളിൽ ബഹു ഭൂരിപക്ഷവും ഇടത് സഹയാത്രികർ തന്നെയാണ്. "അതിപ്പോ സഹയാത്രികരും സഹായികളും എല്ലാം ഇങ്ങനെ തന്നെ "...
ഇന്ന് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന CPI (M) എന്ന പാർട്ടിയുടെ മഹിളാ വിഭാഗത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന വസ്തുതാപരമായ കാര്യമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചൂണ്ടി കാണിച്ചത്.
CPI (M)ഒ ഇടതുപക്ഷ സാംസ്കാരിക നായകരോ അർബൻ നക്സലുകളോ പുരോഗമനവാദ ' 'കടുകുപക്ഷ ' ഫെമിനിസ്റ്റുകൾ പോലും പ്രതികരിക്കുന്നതിന് മുൻപ് കോൺഗ്രസ് നേതാക്കൾ പ്രതികരണവുമായി രംഗത്ത് വന്നു. അതുപോലെ ചില പെയ്ഡ് എഴുത്ത് മീഡിയകൾ ഇത് വലിയ സംഭവമായി ഇന്നും അവതരിപ്പിക്കുന്നു..
എന്താണ് BJP സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്.. ?
അത് പറയുന്നതിന് മുമ്പ് ഒന്ന് തിരിഞ്ഞു നോക്കിയാൽ കേരളം ചർച്ച ചെയ്യാതെ വെള്ളം തൊടാതെ വിഴുങ്ങിയ ചില കാര്യങ്ങൾ ഓർമിപ്പിക്കാം.
പെമ്പിളൈ ഒരുമൈ സമരത്തിൽ വനിതാ നേതാക്കൾ കുറ്റിക്കാട്ടിൽ മറ്റേ പ്പണിയാണന്നും കോളേജിൽ സമരം നടക്കുമ്പോൾ പ്രിൻസിപ്പൽ മുറിയടച്ച് എന്ത് പരിപാടിയെന്നും പറഞ്ഞ് സ്ത്രീത്വത്തെ മൊത്തം അപമാനിച്ചത് എം എം മണിയെന്ന ഇടുക്കിയിലെ പാർട്ടി ബുദ്ധിജീവിയാണ്. ഇവിടെ സ്ത്രീത്വത്തെ അപമാനിച്ചതായി കേസ് ഒന്നും ഞാൻ കണ്ടില്ല..!
ഒരു M LA യ്ക്കെതിരെ DYFI വനിതാ നേതാവ് പരാതി കൊടുത്തു എന്തായി .? തീവ്രതയില്ലന്ന് കണ്ടെത്തി ! അതും കണ്ടെത്തിയത് പാർട്ടി അന്വേഷണ കമ്മീഷനായി എത്തിയ മറ്റൊരു വനിതാ നേതാവ്..
ഇത്തരം കേസുകൾ പാർട്ടി അന്വേഷിക്കും. സ്വന്തം നേതാവിനെ കുടുക്കാൻ പാർട്ടി ഓഫീസിനുള്ളിൽ ഒളിക്യാമറ വെച്ചതും പിന്നീട് ലീക്കായതും കേരള സമൂഹം കണ്ടതാണ്. ഇടത് പക്ഷത്തെ സംബന്ധിച്ച് അതിനെ കുറിച്ച് ചോദിച്ചാലും
" എനക്കറിയില്ല " എന്നതാവും മറുപടിയും..
'ഇനി സട കുടഞ്ഞ് എഴുന്നെറ്റ പ്രതിപക്ഷ നിലപാടിനെ പറ്റി രണ്ട് വാക്ക്.
" കവിയും കലാകാരനുമായ യുവ കോൺഗ്രസ് MLA സ്ത്രീ വിഷയത്തിൽ ഒളിവിൽ പോവുകയും തലയിൽ മുണ്ടിട്ട് മുങ്ങുകയും ചെയ്തപ്പോൾ പഠിച്ചിട്ട് നടപടി എടുക്കും എന്ന് പറഞ്ഞിട്ട് പിന്നീട് രാഷ്ട്രീയ കേരളം ഒന്നും കണ്ടുമില്ല കെട്ടുമില്ല..
അതുപോലെ യൂത്ത് സമ്മേളനത്തിലും ഒരു പീഡനം പുറത്ത് വന്നു എന്തായി കാര്യങ്ങൾ ?
ഇതൊന്നും സ്ത്രീത്വത്തെ ബാധിക്കില്ലേ.. ??
ഇങ്ങനെ ഒരു പരമ്പര തന്നെ എഴുതാൻ ഉണ്ട് . അതുകൊണ്ട് ഒരു ഭാഷാ പ്രയോഗത്തിൽ കേസെടുത്തവർ ജഡ്ജിയെ ശുംഭൻ എന്ന് വിളിച്ചാലും "ഇടുക്കി മണി" പുലയാട്ട് നടത്തിയാലും അതൊക്കെ അതാത് സ്ഥലത്തെ നാട്ടുഭാഷയാണ് പോലും..!
എന്നാൽ BJP സംസ്ഥാന അധ്യക്ഷൻ പറഞ്ഞത് ഇന്ന് കേരളത്തിൽ മുന്നണികൾക്കെതിരെ പോരാടാൻ ലക്ഷക്കണക്കിന് സ്ത്രീകൾ രംഗത്ത് വരുന്നു എന്നാണ് ഇത് ശരിയാണെന്ന് സിപിഐഎമ്മിന് നന്നായി അറിയാം. സമരങ്ങളൊക്കെ അവർ കണ്ട് കൊണ്ടിരിക്കുയല്ലേ.
മഹിളാ സംഘം കാണാനേയില്ല , മഹിളാ കോൺഗ്രസ് ചിത്രത്തിൽ എവിടേയും ഇല്ല. 'എന്നാ പിന്നെ' മഹിളകൾക്ക് വേണ്ടി ശബ്ദിക്കാം എന്നതാണ് കാര്യം.' ഇവരുടെ മഹിളാ നേതാക്കൾ എവിടെ എന്ന് ഇന്ന് അണികൾ തന്നെ ചോദികുന്നു.
നികൃഷ്ട ജീവി പരനാറി പ്രയോഗങ്ങൾ ഒന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ നടത്തിയിട്ടില്ല..! മാർക്സിസ്റ്റ് പാർട്ടിയുടെ പ്രത്യേക ശബ്ദതാരാവലിയിൽ എന്തായാലും അത് പെടില്ല..!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.