കെ.എസ്.ആർ.ടി.സി.യിലെ ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ.

 കൊച്ചി: കാര്യക്ഷമതയില്ലാത്ത കെ.എസ്.ആർ.ടി.സി.യിലെ ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. മാറ്റങ്ങളോട് ജീവനക്കാർ മുഖംതിരിക്കുകയാണെന്നും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷനാണ് കെഎസ്ആര്‍ടിസിയെന്ന് സർക്കാർ.

കാര്യക്ഷമമല്ലാത്ത കോര്‍പ്പറേഷനു കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യതയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ശമ്പളവിതരണത്തിന്റെ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലാണ് മറുപടി സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

ഫെബ്രുവരി 22 വരെയുളള കണക്കനുസരിച്ച് സാമ്പത്തികവർഷത്തിൽ 1315.005 കോടി രൂപയുടെ സഹായം കെ.എസ്.ആർ.ടി.സി.ക്ക് നൽകിയിട്ടുണ്ട്. ശമ്പളമടക്കം നൽകാനായി ഇതിനുപുറമേ 50 കോടിയും എല്ലാമാസവും നൽകുന്നുണ്ട്. പെൻഷൻ നൽകാനായി 62.67 കോടിയും ഈ മാസം അനുവദിക്കുന്നുണ്ട്. കോവിഡ്കാലത്ത് സഹായംനൽകിയതിന്റെ പേരിൽ എന്നും ഇത് വേണമെന്ന് അവകാശപ്പെടാനാകില്ല. ഇത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ വിഷയമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !