അടിമാലി: മദ്യമെന്നു കരുതി അബദ്ധത്തിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ദേവികുളം ഒഡികെ ഡിവിഷനിൽ ലെനിൽ പൊന്നൻ (58) ആണ് മരിച്ചത്.
കഴിഞ്ഞ 13-നാണ് സംഭവം നടന്നത്. ഏതാനും നാളുകളായി ചിത്തിരപുരത്താണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ എസ്റ്റേറ്റിൽ പൂന്തോട്ട കാവൽക്കാരനായി നാലു വർഷമായി ജോലി ചെയ്തു വരികയായിരുന്നു. രാവിലെ പണിക്കു പോകുന്നതിനു മുമ്പ് ഒഴിച്ചുവച്ചിരുന്ന മദ്യം കഴിച്ചെന്നാണ് ബന്ധുക്കൾ പൊലീസിന് വിവരം നൽകിയിട്ടുള്ളത്. അവശനിലയിലായ ലെനിനെ തമിഴ്നാട്ടിലെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു.
വെള്ളത്തൂവൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. രചനയാണ് ഭാര്യ. മകൻ: ഭരത്. മരുമകൾ: മായ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.