ഇടുക്കി : സംസ്ഥാനസര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭത്തില്‍ നൂറുദിന കര്‍മ്മപരിപാടിയോട് അനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 18 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഓണ്‍ലൈനായി നിര്‍വഹിക്കും.ഇതിന്റെ ഭാഗമായി ഇടുക്കി മണ്ഡലത്തിലെ തൊടുപുഴ പുളിയന്മല റോഡിലെ 2.3 കിലോമീറ്റര്‍ ഭാഗവും (39/20041/500) ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
ശബരിമല മണ്ഡല മകരവിളക്ക് ഫെസ്റ്റിവല്‍ സ്കീമില്‍ ഉള്‍പ്പെടുത്തി 2 കോടി 30 ലക്ഷം രൂപ മുതല്‍മുടക്കി ബിഎം, ബിസി നിലവാരത്തിലാണ് തൊടുപുഴ പുളിയന്മല റോഡിന്റെ നവീകരണ പ്രവൃത്തികള്‍ നടത്തിയത്.
ചെറുതോണിയില്‍ രാവിലെ 11. 30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന് മുഖ്യാതിഥിയാവും. ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ എസ്, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്,
ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തൊടുപുഴ മണ്ഡലത്തിലെ നവീകരിച്ച റോഡുകളുടെ ഉദ്ഘാടനം മൂപ്പില്‍ കടവ് ജങ്ഷനിലും ഇതോടൊപ്പം നടക്കും. ഈ ചടങ്ങില്‍ തൊടുപുഴ എം എല്‍ എ പി ജെ ജോസഫ് ഫലകം അനാച്ഛാദനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.