തിരുവനന്തപുരം: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. മംഗലത്ത് നട ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ കെ അനീഷിനാണ് മർദ്ദനമേറ്റത്. തച്ചപള്ളി ഊരുട്ടമ്പലം ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രി 11നായിരുന്നു സംഭവം. ക്ഷേത്രത്തിലെ പരിപാടി സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പരാതിയിലെ ആരോപണം.
ക്ഷേത്ര പരിസരത്ത് എത്തിയ അനീഷിനെ ആർഎസ്എസ് പ്രവർത്തകനായ മനു സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി നിറുത്തിയ ശേഷം അസഭ്യം വിളിക്കുകയും ആക്രമിച്ചെന്നുമാണ് പരാതി. കൂടെയുണ്ടായിരുന്ന വിനീഷ്, സുനിൽകുമാർ, ദിലീപ് എന്നിവരും ചേർന്നാണ് മർദ്ദിച്ചതെന്നും അനീഷ് പറയുന്നു. ആക്രമണത്തിൽ അനീഷിന്റെ കൈയ്ക്കും കണ്ണിനും പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റ അനീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐഎം പോത്തൻകോട് പ്രതിഷേധ പ്രകടനം നടത്തി. അനീഷിന്റെ പരാതിയിൽ പോത്തൻകോട് പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ മംഗലത്ത്നട യൂണിറ്റ് സെക്രട്ടറി നിജുവിനെയും അനീഷിനെയും വകവരുത്തുമെന്ന് പ്രതികൾ ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.