രാജ്യത്ത് പെന്‍ഷന്‍ സംവിധാനം നയംമാറ്റത്തിന്റെ പാതയിലാണെന്ന് സൂചന

ഡബ്ലിന്‍ : രാജ്യത്ത് പെന്‍ഷന്‍ സംവിധാനം നയംമാറ്റത്തിന്റെ പാതയിലാണെന്ന് സൂചന. അടുത്ത ജനുവരിയോടെ പുതിയ മാറ്റങ്ങള്‍ പെന്‍ഷനിലുണ്ടാകുമെന്നാണ് കരുതുന്നത്.ഫിസ്‌കല്‍ അഡ് വൈസറി ഗ്രൂപ്പിന്റെ ശുപാര്‍ശയുടെയും മറ്റ് പഠനങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ സമ്പ്രദായം ഉടച്ചു വാര്‍ക്കുക.

നിലവിലെ പെന്‍ഷന്‍ സംവിധാനം രാജ്യത്ത് ഉയര്‍ത്തുന്ന സാമ്പത്തിക വെല്ലുവിളികള്‍ ഇതിനകംതന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണ്.സാമ്പത്തിക ഉപദേഷ്ടാക്കളായ അല്‍മോണ്ട് ഫിനാന്‍ഷ്യല്‍ ഈ വര്‍ഷം ആദ്യം യൂറോപ്പിലെ മുപ്പത് രാജ്യങ്ങളിലെ പെന്‍ഷന്‍ വ്യവസ്ഥകളെക്കുറിച്ച് പഠനം നടത്തിയിരുന്നു.

ഇതനുസരിച്ച്, ഇവിടെ പെന്‍ഷന്‍ നല്‍കുന്നത് ജീവിതച്ചെലവും വരുമാനവും തമ്മിലുള്ള ബ്രേക്ക്ഈവന്‍ പോയിന്റിന് മുകളിലുള്ള നിരക്കിലാണെന്ന് പഠനം കണ്ടെത്തിയിരുന്നു. സിസ്റ്റം കൂടുതല്‍ സുസ്ഥിരമാക്കുന്നതിന് ചില നൂതന നിര്‍ദ്ദേശങ്ങള്‍ പഠനം വാഗ്ദാനം ചെയ്തിരുന്നു.

വിരമിച്ചവര്‍ക്ക് ജീവിതാവസാനം വരെ ഉയര്‍ന്ന പ്രതിവാര പേയ്‌മെന്റ് നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നത് മാറ്റാനുള്ള ഒരു ഓപ്ഷനാണ് ഇത് മുന്നോട്ടുവെച്ചത്.ഇത് സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്.

പുതുക്കിയ പെന്‍ഷന്‍ പരിഷ്‌കാരങ്ങള്‍ അടുത്ത ജനുവരിയില്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. നിലവിലെ പെന്‍ഷന്‍ പ്രായം 66ല്‍ നിന്നും 70 വയസ്സ് വരെയാക്കുന്നതിനുള്ള അവസരം ജോലിക്കാര്‍ക്ക് നല്‍കുകയാവും ചെയ്യുക.അങ്ങനെ ചെയ്യുന്നവര്‍ക്ക് 315 യൂറോയെന്ന ഉയര്‍ന്ന പ്രതിവാര പേയ്‌മെന്റിന് അര്‍ഹതയുണ്ടാകും.65ലും 66ലും വിരമിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കായിരിക്കും ഈ ഓപ്ഷന്‍ ലഭിക്കുക.

എന്നാല്‍ 315 യൂറോയെന്നത് നല്ല ഓപ്ഷനല്ലെന്ന് പെന്‍ഷന്‍ വിദഗ്ധനും സാമ്പത്തിക ഉപദേഷ്ടാവുമായ ഫ്രാങ്ക് കോണ്‍വേ പറയുന്നു. 400 യൂറോയായി പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്നാണ് ഇദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.

നിലവില്‍, പെന്‍ഷനായി സര്‍ക്കാര്‍ പ്രതിവര്‍ഷം ഏകദേശം 14,000 യൂറോയാണ് (ആഴ്ചയില്‍ 265.30 യൂറോ) ചെലവിടേണ്ടത്.നാല് വര്‍ഷത്തേക്ക് നീട്ടുമ്പോള്‍ 56,000 യൂറോയുടെ പെന്‍ഷന്‍ വരുമാനം ആളുകള്‍ക്ക് നഷ്ടപ്പെടുമെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പെന്‍ഷന്‍ പ്രായം 2031ല്‍ 67 ആയും 2039ല്‍ 68 ആയും ക്രമേണ വര്‍ധിപ്പിക്കാന്‍ പെന്‍ഷന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.കോര്‍പ്പറേഷന്‍ നികുതിയുപയോഗിച്ചുകൊണ്ട് പെന്‍ഷന്‍ ഫണ്ട് സ്ഥാപിക്കണമെന്നും വിന്‍ഡ്ഫാള്‍ കോര്‍പ്പറേഷന്‍ ടാക്സ് രസീതുകളാല്‍ ടോപ്പ് അപ്പ് ചെയ്യുന്ന വരുമാനം, പിന്നീട് റിംഗ് ഫെന്‍സ്ഡ് ഫണ്ടില്‍ നിക്ഷേപിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.

വിരമിച്ചവരുടെ അനുപാതം വരും ദശാബ്ദങ്ങളില്‍ ഇരട്ടിയാകുമെന്നതിനാല്‍ പെന്‍ഷനുകള്‍ക്കുള്ള ഫണ്ടിംഗ് ചെലവിനെക്കുറിച്ച് അഡ് വൈസറി കൗണ്‍സില്‍ വളരെക്കാലമായി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നതാണ്.വിരമിച്ച ഓരോ വ്യക്തിക്കും പകരം നാല് പേര്‍ ജോലി ചെയ്യുന്നതായാണ് കണക്കുകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !