അയർലണ്ടിലെ കുടുംബാംഗങ്ങളെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും സന്ദർശിക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ബൈഡൻ

ബെല്‍ഫാസ്ററ്: ഗുഡ് ഫ്റൈഡേ കരാറിന്റെ 25ാം വാര്‍ഷികം വടക്കന്‍ അയര്‍ലന്‍ഡ് ആചരിച്ചു. ആയിരക്കണക്കിനാളുകളുടെ കുരുതിക്കിടയാക്കിയ സായുധ കലാപത്തിന് അറുതിവരുത്തിയ കരാറാണ് ഗുഡ് ഫ്റൈഡേ കരാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

ദശാബ്ദങ്ങള്‍ നീണ്ട രക്തരൂഷിത കലാപം അവസാനിപ്പിച്ച 1998ലെ കരാറിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കയായിരുന്നു. ഇതിനു നന്ദിസൂചകമെന്നോണം, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ആഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി ക്ഷണിച്ചുവരുത്തിയിരുന്നു.

ബൈഡന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ചയും നടത്തി. വടക്കന്‍ അയര്‍ലന്‍ഡിലെ അഞ്ച് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ബൈഡന്റെ പൂര്‍വികര്‍ അയര്‍ലന്‍ഡില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. അയര്‍ലന്‍ഡിലെ തന്റെ ബന്ധുക്കളുമായും നാലു ദിവസത്തെ സന്ദര്‍ശനത്തിനിടെ ബൈഡന്‍ കൂടിക്കാഴ്ച നടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !