ലണ്ടന്‍: യു.കെയിലുടനീളമുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ നാലു ദിവസത്തെ പണിമുടക്കിനു തുടക്കം കുറിച്ചു. വേതനവര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്ക്.
നാഷനല്‍ ഹെല്‍ത്ത് സര്‍വിസിലെ ഡോക്ടര്‍മാരില്‍ പകുതിയോളം ജൂനിയര്‍ ഡോക്ടര്‍മാരാണ്. പണിമുടക്കിനെത്തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ച മൂന്നര ലക്ഷത്തോളം ശസ്ത്രക്രിയകളും മറ്റ് ചികിത്സകളും മാറ്റിവെക്കേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു.
രാജ്യത്തെ പൊതുജനാരോഗ്യ മേഖലയുടെ നട്ടെല്ലായ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച സമരം ശനിയാഴ്ച രാവിലെ ഏഴുവരെ നീളും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.