യുകെ: എന്‍ എച്ച് എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില ആശുപത്രികളില്‍ നല്കുന്ന ഭക്ഷണം വളരെ മോശം. രോഗികള്‍ നല്കിയ റിവ്യൂ റിപ്പോര്‍ട്ട് ഇത് സാക്ഷ്യപ്പെടുത്തി. ലീഗ് ടേബിള്‍ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലില്‍ ഭക്ഷണം മോശപ്പെട്ടതാണ്.
കോവിഡ് 19 നു ശേഷം ആദ്യമായിട്ടാണ് എന്‍എച്ച്എസ് ആശുപത്രികളിലെ ഭക്ഷണത്തെക്കുറിച്ചുള്ള ഗുണനിലവാരം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഭക്ഷണം നല്കുന്ന സമയം, രുചി, വിളമ്പി നല്‍കുമ്പോഴത്തെ സാഹചര്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഏറ്റവും മോശം, മികച്ചത്എ എ ന്ന്നങ്ങനെ തിരിച്ചിട്ടുമുണ്ട്.
ആഹാരത്തിന്റെ നിലവാരം അനുസരിച്ചു റാങ്ക് ചെയ്യുന്ന ലീഗ് ടേബിളില്‍ നിന്നാണ് ഇക്കാര്യം പുറത്ത് വന്നത്.
ഇതില്‍ ഏറ്റവും മോശമായ ഇടങ്ങള്‍ യോര്‍ക്ക്ഷെയറിലും ചെഷയറിലും ആണ്. വൃത്തിയുള്ള പരിസരങ്ങളില്‍ നിന്ന്, ആരോഗ്യകരമായ ഭക്ഷണം നല്‍കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം എന്നിരിക്കെ ഇംഗ്ലണ്ടിലെ പല ആശുപത്രികളിലെയും സാഹചര്യം വ്യത്യസ്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.