തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിൻ്റെ ആദ്യ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. വികസനത്തിന് വേണ്ടിയുള്ള എല്ലാ പദ്ധതികൾക്കും ആശംസ നേരുന്നതായി പ്രധാനമന്ത്രി ഉത്ഘാടന സമ്മേളത്തിൽ പറഞ്ഞു.
ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം മാധ്യമ പ്രവർത്തകരും യുട്യൂബർ മാരും വിദ്യാർത്ഥികളും അടക്കം നിരവധി പേർ വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ പങ്കുചേർന്നു. ഉദ്ഘാടന യാത്രയിൽ 14 സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.
ട്രാക്കിന്റെ വളവുകൾ നിവർത്തുമെന്നും ട്രെയിനിന്റെ വേഗം 110 കിലോമീറ്ററാക്കുമെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.3 4വർഷങ്ങൾ കൊണ്ട് തിരുവനന്തപുരത്തു നിന്നും അഞ്ചര മണിക്കൂർ കൊണ്ട് കാസർകോട് എത്താനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വേഗം കൂട്ടാനുള്ള നടപടിക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടാകണമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
വന്ദേഭാരത് ട്രെയിനിന് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ എവിടെയും സിൽവർലൈൻ പദ്ധതിയെപ്പറ്റി മുഖ്യമന്ത്രി പരാമർശം നടത്തിയില്ല.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.