വെങ്ങല്ലൂര്‍ നിന്ന് അതിഥിതൊഴിലാളി കടത്തി കൊണ്ട് പോയ 15കാരിയെ കൊല്‍ക്കത്തയില്‍ നിന്നുംകണ്ടെത്തി

തൊടുപുഴ:  വെങ്ങല്ലൂര്‍ നിന്ന് അതിഥിതൊഴിലാളി കടത്തി കൊണ്ട് പോയ 15കാരിയെ കൊല്‍ക്കത്തയില്‍ നിന്നുംകണ്ടെത്തി. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ കൊല്‍ക്കത്ത സ്വദേശി സുഹൈല്‍ ഷേയ്ഖിനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ കൊല്‍ക്കത്ത ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുകയും തുടര്‍ന്ന് സുഹൈലിനെ കൊല്‍ക്കത്ത ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

 കഴിഞ്ഞ ശനിയാഴ്ച രാത്രിമുതലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ തൊടുപുഴ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. സുഹൈല്‍ ഷെയ്ഖിനെതിരെ തട്ടിക്കൊണ്ടുപോകല്‍, പോക്സോ വകുപ്പുകള്‍ തുടങ്ങി നിരവധി ഗുരുതരവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

എസ്‌ഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ പോലീസ് സംഘം സുഹൈല്‍ ഷെയ്ഖിനെയും പെണ്‍കുട്ടിയെയും എത്തിച്ചു. തൊടുപുഴയിലെത്തി ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !