കമ്പ്യൂട്ടറുകൾ മനുഷ്യനെ ഭരിക്കുന്ന കാലം വിദൂരമല്ല CHAT G P T - 4 മനുഷ്യനെ കീഴടക്കി ഭരിക്കാൻ പോകുന്ന നിർമ്മിത ബുദ്ധി വില്ലനോ നായകനോ

കമ്പ്യൂട്ടറുകൾ മനുഷ്യനെ ഭരിക്കുന്ന കാലം വിദൂരമല്ല .. "ശാസ്ത്രം ജയിച്ചു മ്മനുഷ്യൻ തോറ്റു" കാലാകാലങ്ങളായി മലയാളികള്‍ സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ഉപയോഗിച്ചു വരുന്ന ഒരു പ്രയോഗമാണിത്. എന്നാല്‍, ഇപ്പോള്‍ ഇത് സത്യമായി വരുമെന്ന ശാസ്ത്ര സാങ്കേതിക രംഗത്തെ പല വിദഗ്ധരും ഭയപ്പെടുന്നു. സാങ്കേതിക വിദ്യയുടെ മികവില്‍ യന്ത്രങ്ങള്‍ മനുഷ്യരേക്കാള്‍ ബുദ്ധിയുള്ളവരാകുമ്പോള്‍, ലോകത്തിന്റെ നിയന്ത്രണം ആരുടെ കൈകളില്‍ ആകുമെന്നതാണ് ഇപ്പോള്‍ ശാസ്ത്ര-സാങ്കേതിക ലോകത്തെ ആശങ്കപ്പെടുത്തുന്ന സംശയം.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെല്ലാം പലപ്പോഴും കാണാറുള്ള ഒന്നാണ് കാപ്ച്ച. ഉപയോക്താവ് മനുഷ്യനാണോ യന്ത്രമാണോ എന്ന് അറിയുന്നതിനുള്ള ഒരു ഉപായമാണത്. ചില കണക്കുകള്‍ക്ക് ഉത്തരം കണ്ടുപിടിക്കലായിട്ടോ, ചില ചിത്രങ്ങള്‍ കണ്ടെത്തുന്നതായിട്ടോ ഒക്കെ ചില ചോദ്യങ്ങള്‍ ഇത് ഉപയോക്താവിനോട് ചോദിക്കും. ശരിയുത്തരം നല്‍കിയാല്‍ മാത്രമെ മുന്‍പോട്ട് പോകാന്‍ കഴിയുകയുള്ളു.

ജി പി ട് ചാറ്റിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആയ ജി പി ടി-4 ഇപ്പോള്‍ കാപ്ചയേയും പറ്റിച്ചിരിക്കുന്നു. താന്‍ കാഴ്ച്ചാ വൈകല്യമുള്ള മനുഷ്യനാണെന്ന് പറഞ്ഞാണത്രെ ഇത് കാപ്ച്ചയില്‍ നിന്നും രക്ഷപ്പെട്ടത്. ഈ സംഭവമാണ് ഇപ്പോള്‍ ഏറെ ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. മനുഷ്യര്‍ക്ക് ഉപകാരപ്രദമായ ഒരു സേവന സംവിധാനമാണോ അതോ മനുഷ്യനെ കീഴടക്കി ഭരിക്കാന്‍ പോകുന്ന ഒരു ഭീകര സംവിധാനമാണോ ഈ നിര്‍മ്മിതി ബുദ്ധി ആത്യന്തികമായി നമുക്ക് നല്‍കുക എന്നതിലാണ് ഇപ്പോള്‍ ആശങ്ക.

നിര്‍മ്മിത ബുദ്ധിയുടെ ഏറ്റവും ഔന്നത്യത്തിലെത്തിയ ചാറ്റ് ജി പി ടിയുടെ നിര്‍മ്മാതാക്കള്‍ തന്നെ പറയുന്നത് ഇനി ഏറെ ശ്രദ്ധിച്ചു വേണം ഇക്കാര്യത്തില്‍ മുന്‍പോട്ട് പോകാന്‍ എന്നാണ്. ഓപണ്‍ എ ഐ യില്‍ 8 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച ബില്‍ ഗേറ്റ്‌സും ഇപ്പോള്‍ നല്‍കുന്ന ഉപദേശം ഇതു തന്നെയാണ്. സൂപ്പര്‍ ഇന്റലിജന്റ് ആയ കമ്പ്യുട്ടറുകള്‍ എത്തിയാല്‍ ഒരുപക്ഷെ അവ നടപ്പാക്കുക അവരുടെ അജണ്ടകളായിരിക്കുമെന്ന് ബില്‍ ഗെയ്റ്റ്‌സ് മുന്നറിയിപ്പ് നല്‍കുന്നു.

അതുകൊണ്ടു തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ വികസനങ്ങള്‍ക്ക് വേഗത കുറക്കണമെന്ന് ആവശ്യൂപ്പെട്ട് സാങ്കേതിക രംഗത്തെ പ്രമുഖര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഒരു നോണ്‍ പ്രൊഫിറ്റ് സംഘടനയായ ഫ്യുച്ചര്‍ ഓഫ് ലൈഫ് ഇന്‍സ്റ്റിറ്റിയുട്ടിനു വേണ്ടി ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാക്, എ ഐ സി അയോ എമദ് മൊസ്റ്റാക്ക്, തുടങ്ങി ആയിരത്തില്‍ അധികം പ്രമുഖര്‍ ഒപ്പു വച്ച പ്രസ്താവനയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

അനുകൂല ഫലം നല്‍കുമെന്ന് ഉറപ്പുള്ളതും,, എതൊരുവിധത്തിലുള്ള അപകടങ്ങളും നിയന്ത്രിക്കാന്‍ കഴിയുമെന്ന് വിശ്വാസമുള്ളതുമായ ഒരു വികസന ഘട്ടത്തിലേക്ക് നീങ്ങാവൂ എന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. മനുഷ്യനുമായി മത്സരിക്കാന്‍ പ്രാപ്തിയുള്ള നിര്‍മ്മിതി ബുദ്ധി എത്തിയാല്‍, മനുഷ്യ സംസ്‌കാരത്തിനും, സമൂഹത്തിനും എന്താണ് സംഭവിക്കുക എന്ന് ഓര്‍ക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !