ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് പിഞ്ചുകുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചു മൂടി

ചെന്നൈ: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് പിഞ്ചുകുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചു മൂടിയ സംഭവത്തില്‍ അമ്മയും അച്ഛനും അറസ്റ്റിൽ. പുതുച്ചേരി മൂർത്തിക്കുപ്പത്തുള്ള സംഗീതയും (22) ഭർത്താവ് കുമരേശനുമാണ് (32) അറസ്റ്റിലായത്. 

ഇരുവരും തമ്മിലുള്ള വഴക്കിനെത്തുടർന്ന് 27 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ സംഗീത കുഴിച്ചുമൂടുകയായിരുന്നു l. ശ്മശാനത്തിന് സമീപം മൺകൂനകണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ മരിച്ചനിലയിൽ കണ്ടെടുക്കുകയായിരുന്നു.

നാടോടിയായി ജീവിക്കുന്ന കുമരേശന്റെ രണ്ടാംഭാര്യയാണ് സംഗീത. ആദ്യഭാര്യ രാജലക്ഷ്മിയെ ഉപേക്ഷിച്ച് സംഗീതയെ വിവാഹം കഴിക്കുകയായിരുന്നു.

മദ്യപനായ ഇയാൾ സംഗീതയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ വഴക്കിൽ കുട്ടിയുടെ അച്ഛൻ ഞാനല്ലെന്ന് കതിരേശൻ പറഞ്ഞു. തുടർന്നുണ്ടായ ദേഷ്യത്തിൽ കുട്ടിയെ ശ്മശാനത്തിന് സമീപം ജീവനോടെ കുഴിച്ചുമൂടിയെന്നാണ് സംഗീത പോലീസിന് മൊഴി നൽകിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !