തായ്കൊണ്ടോ താരത്തിന്റെ കുളിമുറി ദൃശ്യഹങ്ങൾ വോളിബോൾ താരമായ യുവതി പകര്‍ത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

 ബെംഗളുരു: തായ്കൊണ്ടോ താരത്തിന്റെ കുളിമുറി ദൃശ്യഹങ്ങൾ വോളിബോൾ താരമായ യുവതി പകര്‍ത്തിയെന്ന പരാതിയിൽ കര്‍ണാടക പൊലീസ് കേസെടുത്തു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്തയയുടെ കര്‍ണാടകയിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. മാര്‍ച്ച് 28- ന് നടന്ന സംഭവത്തിൽ ജനഭാരതി പൊലീസാണ് കേസെടുത്തത്.

പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, പഞ്ചാബ് സ്വദേശിനിയായ  തായ്കോണ്ടോ താരം വോളിബോൾ താരമായ മറ്റൊരു യുവതിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരിശീലനം കഴിഞ്ഞ് കുളിക്കുന്നതിനിടെ വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയിൽ പെട്ടു. തോര്‍ത്തുകൊണ്ട് ശരീരം മറച്ച് പുറത്തേക്ക് വരികയും വീഡിയോ പകര്‍ത്തിയ തൊട്ടടുത്ത കുളിമുറിയുടെ ഡോറിൽ തട്ടി. രണ്ടുമൂന്ന് മിനുട്ടുകൾക്ക് ശേഷം വോളിബോൾ താരമായ യുവതി പുറത്തേക്ക് വന്നു.  

ഇവരോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ യുവതി തന്റെ കുറച്ച് ചിത്രങ്ങൾ മാത്രം കാണിച്ചു. ഡിലീറ്റ് ചെയ്ത ഫോൾഡര്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടതോടെ മൊബൈൽ നിലത്ത് എറിഞ്ഞുടയ്ക്കുകയും പിന്നീട് അതെടുത്ത് ഓടിപ്പോവുകയും ചെയ്തു. തുടര്‍ന്ന് പരിശീലകര്‍ ചോദ്യം ചെയ്തപ്പോൾ പൊട്ടിയ ഫോൺ കൈമാറുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !