ന്യൂഡൽഹി: രാജസ്ഥാൻ സ്വദേശിനി നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023 ആയി തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ ഡൽഹിയിൽ നിന്നുളള ശ്രേയ പൂഞ്ജ ഫസ്റ്റ് റണ്ണറപ്പും മണിപ്പൂർ സ്വദേശിനി തൗനോജം സ്‌ട്രേല ലുവാങ് സെക്കൻഡ് റണ്ണറപ്പുമായി. മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതോടെ നന്ദിനി ഗുപ്ത മിസ് വേൾഡിന്റെ 71-ാം എഡിഷനിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. യുഎഇയിലാണ് മത്സരം നടക്കുക. രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് നന്ദിനി. 19 കാരിയായ നന്ദിനി ബിസിനസ് മാനേജ്‌മെന്റിൽ ബിരുദദാരിയാണ്.
രത്തൻ ടാറ്റയാണ് തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രചോദനം ചെലുത്തിയ മനുഷ്യൻ എന്നാണ് നന്ദിനി പറയുന്നത്. അതേസമയം ബ്യൂട്ടി ലോകത്തെ പ്രചോദനം പ്രിയങ്ക ചോപ്രയാണെന്നും നന്ദിനി വ്യക്തമാക്കുന്നു. മണിപ്പൂരിലെ ഇംഫാലിലെ ഖുമാൻ ലമ്പാക്കിലെ ഇൻഡോർ സ്റ്റേഡിയത്തിലാണ് ഫെമിന മിസ് ഇന്ത്യയുടെ 59-ാമത് എഡിഷൻ അരങ്ങേറിയത്. മനീഷ് പോൾ, ഭൂമി പെഡ്‌നേക്കർ എന്നിവരായിരുന്നു ഷോയുടെ അവതാരകർ. ചടങ്ങിൽ അനന്യ പാണ്ഡെ, കാർത്തിക് ആര്യൻ എന്നിവരുടെ നൃത്ത പ്രകടനങ്ങളും ഉണ്ടായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.