കോടതി നിലപാട് രാജ്യത്തെ കട്ടുമുടിച്ചവർക്ക് ഉള്ള താക്കീത്: വി മുരളീധരൻ

ഡൽഹി:കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നരേന്ദ്രമോദി സർക്കാർ അധികാര ദുർവിനിയോഗം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി പരിഗണിക്കാനാകില്ലെന്ന സുപ്രീംകോടതി നിലപാട് അഴിമതിക്കാർക്ക് ഉള്ള കർശന മുന്നറിയിപ്പ് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.

രാജ്യത്തെ കട്ടുമുടിച്ചിട്ട് കോടതിയുടെ പരിരക്ഷ തേടിയവർക്ക് കിട്ടിയ തിരിച്ചടിയാണ് ഇന്ന് കണ്ടത്. പ്രതിപക്ഷത്തിൻ്റെ ശക്തി ക്ഷയിച്ചതിന് കാരണം സ്വയം തേടണമെന്നും വി മുരളീധരൻ വിമർശിച്ചു.

കള്ളപ്പണക്കാരോടും അഴിമതിക്കാരോടും  സന്ധിയില്ലായുദ്ധമാണ് നരേന്ദ്ര മോദി സർക്കാർ നടത്തുന്നത്. മോദിക്കെതിരെ മെനഞ്ഞ കള്ളക്കഥകൾ ജനങ്ങൾക്കിടയിൽ ഏശുന്നില്ലെന്ന് കണ്ടാണ് രാഹുൽ ഗാന്ധിയും സീതാറാം യച്ചൂരിയും മറ്റുള്ളവരെയും കൂട്ടി കോടതിയിലെത്തിയത്.

സാധാരണക്കാർക്കില്ലാത്ത ഒരു പരിരക്ഷയും രാഷ്ട്രീയ നേതാക്കൾക്കില്ല എന്ന കോടതിയുടെ മറുപടി കോൺഗ്രസും സിപിഎമ്മും അടക്കമുള്ള പാർട്ടികളുടെ കണ്ണ് തുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. 

ഈ വിധി നരേന്ദ്രമോദിയുടെ ധർമയുദ്ധത്തിൻ്റെ വിജയമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !