ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരക്കു തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോക്കോ പൈലറ്റ് മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സിങ്ക്പൂര് റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടമുണ്ടായത്. ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നു.
ഇന്നലെയാണ് അപകടമുണ്ടായത്. കല്‍ക്കരി കയറ്റി വന്നതായിരുന്നു രണ്ട് തീവണ്ടികളും. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയിലേക്ക് എതിര് ദിശയില്‍ വന്ന വണ്ടി ഇടിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് ആയിരുന്ന രാജേഷ് പ്രതാപ് (51) ആണ് മരിച്ചത്. മറ്റ് നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിണ്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.