പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി.

പൂനെ: പൂനെയിൽ യുവാവ് പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. പൂനെയിലെ ചിഞ്ച്‌വാദിൽ ആണ് കൊടും ക്രൂരത അരങ്ങേറിയത്

ഏപ്രില്‍ ആറാം തീയതിയാണ് ഒന്നരവയസുകാരനെ  പൊള്ളലേറ്റ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ആഴ്ചകള്‍ക്ക് ശേഷം കൊലപാതകം നേരില്‍കണ്ട സ്ത്രീയാണ് കുട്ടിയെ യുവാവ് വെള്ളത്തില്‍ ചൂടുവെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്ത് പറയുന്നത്.

കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയോടാണ് സ്ത്രീ ഇക്കാര്യം അറിയിച്ചത്. തുടർന്ന് അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിക്രം കോലേക്കർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിക്രമിന് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയായ 20 വയസുകാരി കിരണുമായി അടുപ്പമുണ്ടായിരുന്നുവെന്നും മുന്നോട്ടുള്ള ജീവിതത്തിന് കുഞ്ഞ് ഒരു ഭാരമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

ഒരു ബക്കറ്റ് നിറയെ വെള്ളം തിളപ്പിച്ച ശേഷം യുവാവ് കുഞ്ഞിനെ മുക്കിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൂനെ പൊലീസ് സീനിയർ ഇൻസ്പെക്ടർ വൈഭവ് ഷിംഗാരെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാവിന് കുട്ടിയുടെ മാതാവ് കിരണിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു.

 എന്നാൽ കുട്ടിയുടെ ഭാവിയാണ് പ്രധാനമെന്ന് പറഞ്ഞ് യുവതി ഇത് നിരസിച്ചു. തുടർന്നാണ് വിക്രം കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.വിക്രം കുഞ്ഞിനെ കൊലപ്പെടുത്തുമ്പോള്‍ അമ്മ കിരൺ വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ അയൽവാസിയായ സ്ത്രീ സംഭവം നേരില്‍ കണ്ടിരുന്നു. ഭയം മൂലമാണ് ഇവർ വിവരം പുറത്ത് പറയാതിരുന്നത്.

ഒടുവില്‍ കുഞ്ഞ് മരിച്ച് ദിവസങ്ങള്‍ക്കു ശേഷം യുവതി വിവരം അമ്മയായ കിരണിനെ അറിയിക്കുകയായിരുന്നു. അപ്പോഴാണ് കാമുകന്‍റെ  ക്രൂരത യുവതി തിരിച്ചറിയുന്നതെന്ന് പൊലീസ് പറഞ്ഞു. കിരണിന്‍റെ പരാതിയിലാണ് വിക്രമിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !