നയ്റോബി: കെനിയയില്‍ മതപ്രഭാഷകന്‍റെ വാക്ക് കേട്ട് പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 103 ആയി. കുട്ടികളുടേതടക്കം 100ൽ അധികം മൃതദേഹങ്ങൾ പോലീസ് ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പട്ടിണി കിടന്നാൽ സ്വർഗത്തിൽ പോകുമെന്നും അവിടെ എത്തിയാൽ ദൈവത്തെ നേരിൽ കാണാമെന്നുമുള്ള മതപ്രഭാഷകന്റെ വാക്ക് കേട്ടാണ് ആളുകൾ പട്ടിണി കിടന്നത്.
ആഭ്യന്തര മന്ത്രി കിത്തുരെ കിണ്ടികി ആണ് ഏറ്റവും പുതിയ മരണ നിരക്ക് പുറത്തു വിട്ടത്. കിഴക്കൻ കെനിയയിലെ ഷക്കഹോല വനത്തിലെ 800 ഏക്കർ പ്രദേശത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരിൽ ഭൂരിഭാഗവും ആഴം കുറഞ്ഞ ശവക്കുഴികളിലാണ്. കുറച്ച് ആളുകളെ ജീവനോടെയും മെലിഞ്ഞ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ചിലർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
സംഭവത്തെ തുടർന്ന് പുരോഹിതനെ അറസ്റ്റ് ചെയ്തിരുന്നു. മെക്കൻസിയെ കുറിച്ച് രഹസ്യവിവരം ലഭിച്ച പോലീസ് പ്രതികളുടെ പറമ്പിൽ പണിത ഗുഡ് ന്യൂസ് ഇന്റർനാഷണൽ പള്ളിയിലെത്തി പരിശോധന നടത്തുകയായിരുന്നു. അന്വേഷണത്തിൽ വയലുകളിൽ നിരവധി ശവക്കുഴികൾ കണ്ടെത്തി. ഇപ്പോൾ ഇവിടെ നിന്ന് മൃതദേഹങ്ങൾ തുടർച്ചയായി കണ്ടെത്തുകയാണ്.
ഷാകഹോല വനത്തിലാണ് വിശ്വാസികള്‍ പട്ടിണി കിടന്നത്. ഒരു കുടുംബത്തിലെ അഞ്ചു പേരുടെ കുഴിമാടം ഉള്‍പ്പെടെ ഇവിടെനിന്നു കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. 800 ഏക്കറോളം വിശാലമായ വനത്തില്‍ കൂടുതല്‍ പരിശോധന നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി കിഥൂര്‍ കിന്‍ഡികി വ്യക്തമാക്കി. ഈ മേഖലയില്‍ നിന്ന് അടുത്തകാലത്തായി 112 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, കെനിയയിലെ റെഡ് ക്രോസ് സൊസൈറ്റിയുടെ കണക്കു പ്രകാരം 213 പേരെയാണ് കണ്ടെത്താനുള്ളത്.
മരിച്ചവരെ കുഴിച്ചിട്ടത് ആരാണെന്നത് ഉൾപ്പെടെ പരിശോധിച്ച് പൊലീസ് തെളിവ് ശേഖരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോള്‍ മക്കെന്‍സിയെ അറസ്റ്റ് ചെയ്തെങ്കിലും ഇയാൾ കുറ്റം നിഷേധിച്ചു. മക്കെൻസിയുടെ അടുത്ത അനുയായികളടക്കം ആറു പേരും പൊലീസ് കസ്റ്റഡിയിലാണ്. 2019ല്‍ തന്‍റെ സംഘടനയെ പിരിച്ചുവിട്ടിരുന്നുവെന്നാണ് മക്കെന്‍സിയുടെ വിശദീകരണം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.