എ ഐ ക്യാമറ കരാർ തട്ടിപ്പ് കേന്ദ്ര എജൻസി അന്വേഷിക്കണം. അഡ്വ:ബി ഗോപാലകൃഷ്ണൻ.

തൃശൂർ :എ ഐ ക്യാമറ കരാർ തട്ടിപ്പ് കേന്ദ്ര എജൻസി അന്വേഷിക്കണം. അഡ്വ:ബി ഗോപാലകൃഷ്ണൻ.

അഴിമതി നടത്താൻ അവസരം ഉണ്ടാക്കി കൊടുത്ത ശേഷം വിവരങ്ങൾ പുറത്തറിയുമ്പോൾ കേരള സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്താൻ ശ്രമിക്കുന്നത് അഴിമതിയെ വെള്ളപൂശി അഴിമതി ക്കാരെ സംരക്ഷിക്കാനുള്ള തന്ത്രപരമായ സമീപനമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

പുറത്ത് വന്നവാർത്ത പരിശോധിക്കുമ്പോൾ യഥാർത്ഥ തുകയേക്കാൾ നാലിരട്ടിയാണ് തട്ടിച്ചെടുക്കാൻ പാകത്തിൽ കരാറുമായി ബന്ധപ്പെട്ട കമ്പനികൾ കൈക്കലാക്കാൻ നിശ്ചയിക്കപ്പെട്ടിരുന്നത്

കേവലം 82 കോടി രൂപ മാത്രം ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഏതാണ്ട് മൂന്നൂറ് കോടിയായി ഉയർത്തിക്കാട്ടിയത്. ഈ തിരുമാനങ്ങളിലൊന്നും മന്ത്രിമാരൊ രാഷ്ട്രീയ നേതൃത്വമൊ അറിഞ്ഞിട്ടില്ലന്ന് പറയുന്നത് ഭോഷ്ക്കാണ്.

കൃത്യമായ കമ്മീഷൻ നിശ്ചയിച്ചു കൊണ്ട് തന്നെയാണ് ഈ കരാർ.ഉറപ്പിച്ച ദിവസം തന്നെ തുക കൈമാറിയതും. കേരളത്തിൽ എല്ലാ പദ്ധതികളും അഴിമതിയാൽ ചീഞ്ഞ് നാറുകയാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ പിഴിയാൻ വേണ്ടി ഗതാഗത സംരക്ഷണത്തിന്റെ പേരിൽ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതിയിലൂടെ ഈ വൻ അഴിമതി നടത്താൻ പദ്ധതി ഇട്ടതെന്നത് ഗൗരവകരമായ കാര്യമാണ് ..

ഇത് കേന്ദ്ര ഏജൻസിയെ കൊണ്ട് . അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടൊ? മടിയിൽ ഘനമില്ലങ്കിൽ അന്വേഷണം സുതാര്യമാക്കി കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !