ആലപ്പുഴ: റബര്‍ വിലയ്ക്ക് പിന്നാലെ നെല്ലിന്റെ വിലയിലും പിടിമുറുക്കി കത്തോലിക്കാ സഭ. കര്‍ഷകര്‍ക്ക് നെല്ല് വില നല്കുവാന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
![]() |
| ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം |
2020 മുതല്‍ കൃഷി നാശം സംഭവിച്ചിട്ടുള്ള കര്‍ഷകരുടെ ഇന്‍ഷുറന്‍സ് തുക അടിയന്തരമായി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണം. പമ്പിങ് സബ്സിഡി കുടിശിക പൂര്‍ണമായും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിസ് നടപ്പില്‍ വരുത്തുവാന്‍ പോകുന്ന പ്ലാനുകളും പദ്ധതികളും പ്രസിഡന്റ് ഫാ. ജോസഫ് വാണിയപുരയ്ക്കല്‍ വിശദീകരിച്ചു.
യോഗത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഇമ്മാനുവേല്‍ നെല്ലുവേലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ഗ്രിഗറി ഓണങ്കുളം, ഫാ. ജോസഫ് കൊച്ചുചിറയില്‍, ഫാ. തോമസ് കുളത്തുങ്കല്‍, സി.ടി തോമസ് കാച്ചാംകോടം, ടോം ജോസഫ് ചമ്പക്കുളം, ജോര്‍ജ് മാത്യു വാച്ചാപറമ്പില്‍, ജോസഫ് മാത്യു ഇല്ലിപ്പറമ്പില്‍, വിജി മോള് കാപ്പില്‍ കോയിപ്പള്ളില്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.