പാലാ: പൂട്ട് തകർത്ത് പാലായിൽ ക്ഷേത്രത്തിൽ മൂന്ന് കാണിക്കവഞ്ചിയിലെ പണം കവർന്നു. പടിഞ്ഞറ്റിൻകര പാട്ടുപുരയ്കൽ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ മുൻവാതിൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ മൂന്നു കാണിക്ക വഞ്ചികളിലെ പണമാണ് കവർന്നത്. കാണിക്കവഞ്ചികൾ പൂട്ടു തകർത്ത നിലയിൽ ക്ഷേത്രത്തിനുള്ളിൽ കണ്ടെത്തി.
പുലർച്ചെ ക്ഷേത്രത്തിലെത്തിയ മേൽ ശാന്തിയാണ മോഷണം നടന്ന വിവരം ആദ്യ മറിഞ്ഞത്. കിടങ്ങൂർ പോലീസ് അന്വേഷണമാരംഭിച്ചു. പോലീസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി.
2021 ൽ പൂഞ്ഞാർ, പെരിങ്ങളം മഹാദേവ ക്ഷേത്രത്തിലും സമാന രീതിയിൽ മോഷണം ഇതുപോലെ മോഷണം നടന്നിരുന്നു. അന്ന് ക്ഷേത്രം ഓഫീസിന്റെ വാതിലും കാണിക്കവഞ്ചിയും തകർത്താണ് മോഷണം നടത്തിയത്.
രണ്ടര വർഷത്തിനിടെ രണ്ടാം തവണയാണ് സമാനരീതിയിൽ മോഷണം നടന്നത്. കാണിക്കവഞ്ചിയിൽ നിന്ന് തുക എടുത്തിട്ട് കടന്നു കളയുകയാണ് ഉണ്ടായതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.