ആലപ്പുഴ: ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതികളുമായി തിരികെപോകുന്നതിനിടെ സ്വകാര്യബസിൽ വച്ച് പോലീസുകാരുമായി ഏറ്റുമുട്ടലും സംഘർഷവും.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആലപ്പുഴ കല്ലുപാലത്തിന് സമീപമാണ് സംഭവം.ആലപ്പുഴ-ഇരട്ടക്കുളങ്ങര റൂട്ടിൽ ഓടുന്ന ഫിർദൗസ് എന്ന ബസിലാണ് സംഘർഷമുണ്ടായത്.
പ്രതികളെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു തർക്കവും സംഘർഷവും.
ബസിൽ വച്ച് ഒരാൾ പ്രതികൾക്ക് പൊതി കൈമാറാൻ ശ്രമിച്ചത് പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തിനിടെ പ്രതികളിൽ ഒരാൾ ബസിന്റെ പിൻഭാഗത്തെ ചില്ല് ചവിട്ടി തകർക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഇരുമ്പുപാലത്തിന് സമീപം യാത്രക്കാരെ ഇറക്കിയശേഷം ബസ് സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ചില്ല് തകർക്കുകയും ഓട്ടം നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നും നഷ്ടപരിഹാരം വേണമെന്നും കാട്ടി ബസ് ഉടമ സുനീർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.