ന്യൂസിലൻഡ് സന്ദർശനത്തിനിടെ ക്രൈസ്റ്റ് ചർച്ചിൽ ക്രൂരമായ ആക്രമണത്തെ തുടർന്ന് മരിച്ച 59 കാരനായ ഇന്ത്യക്കാരന്റെ മൃതദേഹം ഇന്ത്യയിലേക്ക് തിരികെയെത്തിക്കാൻ ശ്രമം.
ആക്രമണം നടന്ന് ഒരു ദിവസത്തിന് ശേഷം, 31 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തുവെങ്കിലും, ആക്രമണത്തെക്കുറിച്ചോ ആക്രമണത്തിന് കാരണമായത് എന്താണെന്നോ ഉള്ള വിശദാംശങ്ങളൊന്നും പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വെള്ളിയാഴ്ച രാത്രി 7.30 നും 7.50 നും ഇടയിൽ ക്രൈസ്റ്റ്ചർച്ച നഗരത്തിന്റെ കിഴക്കൻ ഭാഗത്തുള്ള തിരക്കേറിയ പാതയായ ലിൻവുഡ് അവനിൽ വച്ചാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്.
മകനെയും പേരക്കുട്ടിയെയും കാണാൻ ഭാര്യയോടൊപ്പം ന്യൂസിലൻഡിലെ കുടുംബത്തെ സന്ദർശിക്കുകയായിരുന്നു മരിച്ച വ്യക്തി. ന്യൂഡൽഹിയിൽ നിന്ന് 120 കിലോമീറ്റർ വടക്കുള്ള കർണാൽ നഗരത്തിൽ നിന്നാണ് ഇവർ ന്യൂസിലൻഡിൽ വന്നത്.
പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. അടുത്ത മാസം 28ന് കോടതിയിൽ ഹാജരാക്കും.
#NewZealandMalayali
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.