ഡല്‍ഹി: ഇൻഫ്ലുവൻസ വകഭേദമായ എച്ച്3എൻ2 പടരാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് ICMR. രോഗലക്ഷണം ഉള്ളവർ മാസ്ക് ധരിക്കണം, പൊതു സ്ഥലങ്ങളിൽ തുപ്പരുത്, സാമൂഹിക അകലം പാലിക്കണം, രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിലേക്ക് പോകരുതെന്ന് തുടങ്ങിയ നിർദേശങ്ങളും ഐസിഎംആർ നൽകി.
രാജ്യത്തിന്റെ പല ഭാഗത്തും കൊവിഡിന്റേതിന് സമാനമായ ലക്ഷണങ്ങളോടെ ജലദോഷപ്പനി വ്യാപകമാകുന്നു. ശ്വസകോശ പ്രശ്നങ്ങളും വിട്ടുമാറാത്ത ചുമയുമാണ് ഭൂരിഭാഗം പേരെയും അലട്ടുന്നത്. ഡല്‍ഹിയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എച്ച്3എന്‍2 വൈറസ് മൂലമുള്ള പനിയാണു വ്യാപകമാവുന്നത് എന്ന മുന്നറിയിപ്പാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നല്‍കുന്നത്. അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്ന് ഐഎംഎ മുന്നറിയിപ്പ് നല്കി.
അന്തരീക്ഷ മാലിനീകരണമാണ് വില്ലനാവുന്നത്. 15 വയസില്‍ താഴെയുള്ളവരെയും 50 വയസിന് മുകളിലുള്ളവരെയുമാണ് രോഗം കൂടുതലായി ബാധിക്കുന്നത്. ഒരാഴ്ച വരെയാണ് പനി നീണ്ടുനില്‍ക്കുക. ഛര്‍ദ്ദി, മനംപുരട്ടല്‍, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.