വൈറസ് പകർച്ചപ്പനി; മുന്നറിയിപ്പുമായി ഐസിഎംആർ

വൈറസ് പകർച്ചപ്പനി; മുന്നറിയിപ്പുമായി ഐസിഎംആർ

ഡല്‍ഹി: ഇ​ൻ​ഫ്ലു​വ​ൻ​സ വ​ക​ഭേ​ദ​മാ​യ എ​ച്ച്3​എ​ൻ2 പ​ട​രാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്ന് ICMR. രോ​ഗ​ല​ക്ഷ​ണം ഉ​ള്ള​വ​ർ മാ​സ്ക് ധ​രി​ക്ക​ണം, പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പ​രു​ത്, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​ക​രു​തെ​ന്ന് തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ഐ​സി​എം​ആ​ർ ന​ൽ​കി.

രാജ്യത്തിന്റെ പല ഭാഗത്തും കൊവിഡിന്റേതിന് സമാനമായ ലക്ഷണങ്ങളോടെ ജലദോഷപ്പനി വ്യാപകമാകുന്നു. ശ്വസകോശ പ്രശ്‌നങ്ങളും വിട്ടുമാറാത്ത ചുമയുമാണ് ഭൂരിഭാഗം പേരെയും അലട്ടുന്നത്. ഡല്‍ഹിയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എച്ച്3എന്‍2 വൈറസ് മൂലമുള്ള പനിയാണു വ്യാപകമാവുന്നത് എന്ന മുന്നറിയിപ്പാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും നല്‍കുന്നത്. അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കി.

അന്തരീക്ഷ മാലിനീകരണമാണ് വില്ലനാവുന്നത്. 15 വയസില്‍ താഴെയുള്ളവരെയും 50 വയസിന് മുകളിലുള്ളവരെയുമാണ് രോഗം കൂടുതലായി ബാധിക്കുന്നത്. ഒരാഴ്ച വരെയാണ് പനി നീണ്ടുനില്‍ക്കുക. ഛര്‍ദ്ദി, മനംപുരട്ടല്‍, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network