വിഷമിക്കേണ്ട, അതെല്ലാം തന്നെ വ്യാജമാണ്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ യു.പി.ഐക്ക് ചാര്‍ജ് ഈടാക്കില്ലെന്ന് വ്യക്തമാക്കിയുള്ള ഒരു പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്.
2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ട്രാന്‍സാക്ഷന്‍ നടത്തുന്നവര്‍ക്ക് ചാര്‍ജ് ഈടാക്കപ്പെടുമെന്ന തരത്തിലായിരുന്നു സന്ദേശങ്ങള്‍ പ്രചരിച്ചത്. എന്നാല്‍, പിപിഐ മര്‍ച്ചന്റ് ഇടപാടുകള്‍ക്ക് മാത്രമാണ് ചാര്‍ജ് ബാധകമാകുന്നത്. പ്രീപെയ്ഡ് ഇന്‍സ്ട്രമെന്റ്‌സായ കാര്‍ഡ്, വോളറ്റ് തുടങ്ങിയവ ഉപയോഗിച്ച് കടക്കാര്‍ നടത്തുന്ന പണമിടപാടുകള്‍ക്കാണ് ഇന്റര്‍ചേഞ്ച് ഫീസ് ഏര്‍പ്പെടുത്തുന്നത്.പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രുമെന്റ്സ് (PPI) വഴിയുള്ള യു.പി.ഐ ഇടപാടുകള്‍ക്കാണ് 2023 ഏപ്രില്‍ ഒന്ന് മുതല്‍ 1.1 ശതമാനം ഇന്റര്‍ചേഞ്ച് ഫീസ് ഈടാക്കുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വ്യാപാരി ഇടപാടുകള്‍ക്കും ഫീസ് ഈടാക്കും. എന്നാല്‍ ഇത് സാധാരണ ഉപഭോക്താക്കള്‍ക്ക് ബാധകമല്ല. അതായത്, വ്യക്തികള്‍ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലുമുള്ള ബിസിനസിനോ ചാര്‍ജ് നല്‍കേണ്ടി വരില്ല.
ട്രാന്‍സാക്ഷന് പണം ഈടാക്കും എന്ന വാര്‍ത്ത പരന്നതോടെ പേടിഎമ്മും വിശദീകരണവുമായി എത്തിയിരുന്നു. ബാങ്ക് അക്കൗണ്ടില്‍ നിന്നോ വാലറ്റില്‍ നിന്നോ യു.പി.ഐ പേയ്‌മെന്റുകള്‍ നടത്തുന്നത് തികച്ചും സൗജന്യമാണെന്ന് അവര്‍ അറിയിച്ചു.
ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് UPI ?
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഒരു തൽക്ഷണ തത്സമയ പേയ്‌മെന്റ് സംവിധാനമാണ് ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ്. ഇന്റർ-ബാങ്ക് പിയർ-ടു-പിയർ, വ്യക്തി-ടു-വ്യാപാരി ഇടപാടുകൾ എന്നിവ ഇന്റർഫേസ് സുഗമമാക്കുന്നു. രണ്ട് ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ തൽക്ഷണം പണം കൈമാറാൻ ഇത് മൊബൈൽ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.