ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ തരംതാണ ഭാഷയിൽ അപമാനിച്ച രാഹുലിനെതിരെ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നു.കോൺഗ്രസ് വാർത്തകൾ വർഷങ്ങളായി റിപ്പോർട്ട് ചെയ്യുന്ന മുതിർന്ന മാധ്യമപ്രവർത്തകർ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയെ നേരിൽക്കണ്ട് പ്രതിഷേധമറിയിച്ചു.
മാധ്യമപ്രവർത്തകൻ 'ബിജെപി ഏജന്റ്' ആണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു, രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത് തീർത്തും മോശം പെരുമാറ്റമാണെന്നും ഇത്തരത്തിലാണെങ്കിൽ കോൺഗ്രസ് വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ വരില്ലെന്നും മാധ്യമപ്രവർത്തകർ ഖാർഗെയെ അറിയിച്ചു.
നിങ്ങളെല്ലാം ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നവരാണെന്നും താമര ചിഹ്നം നെഞ്ചത്തു കുത്തി നടക്കുകയാണ് വേണ്ടതെന്നുമായിരുന്നു രാഹുലിന്റെ വാക്കുകൾ. ഇത് തങ്ങളേ പരിഹസിക്കുന്നതാണ് എന്നും രാഹുൽ തരം താണ രീതിയിൽ സംസാരിക്കുന്നു എന്നും മല്ലികാർജുനയുമായി മാധ്യമ പ്രവർത്തകർ പങ്കുവയ്ച്ചു.
#WATCH | "Don’t pretend to be a pressman...Kyun hawa nikal gayi?", says Congress leader Rahul Gandhi to a journalist questioning him on his conviction in 'Modi surname' case pic.twitter.com/SdaaUeraoy
— ANI (@ANI) March 25, 2023
നിരവധി വർഷങ്ങളായി കോൺഗ്രസ് വാർത്ത കവർ ചെയ്യുന്ന ന്യൂസ് 18 സീനിയർ എഡിറ്റർ പല്ലവി ഘോഷിനാണ് ആദ്യം ചീത്ത കേട്ടത്. ന്യൂസ് 18 ഹിന്ദിയിലെ രവി സിസോദിയ എന്ന മുതിർന്ന മാധ്യമ പ്രവർത്തകനെയും രാഹുൽ ചീത്തവാക്കുകൾ കൊണ്ട് അപമാനിച്ചു. ഇരുവരും ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നവരാണെന്ന് രാഹുൽ ആരോപിച്ചു. ബിജെപി ചിഹ്നം നെഞ്ചിൽ കുത്തി നടക്കുന്ന നിങ്ങൾ എന്തിനാണ് മാധ്യമ പ്രവർത്തകരായി അഭിനയിക്കുന്നതെന്നും രാഹുൽ ചോദിച്ചു. പെട്ടെന്നുള്ള രാഹുലിന്റെ ക്ഷോഭത്തിന് കാരണമറിയാതെ ഇരുന്ന മാധ്യമപ്രവർത്തകരെ നോക്കി ‘അവരുടെ കാറ്റു പോയി’ എന്ന കമന്റ് പാസാക്കാനും രാഹുൽ മറന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.