സ്വര്‍ണത്തില്‍ നിക്ഷേപിച്ച് പരമാവധി ലാഭമുണ്ടക്കാൻ സർക്കാർ പദ്ധതി "സോവറിൻ ​ഗോൾഡ് ബോണ്ടുകൾ"

സോവറിൻ ​ഗോൾഡ് ബോണ്ടുകൾ: സ്വർണ ബോണ്ടുകളാണ് റിസർവ് ബാങ്ക് പുറത്തിറക്കുന്ന സോവറിൻ ​ഗോൾഡ് ബോണ്ടുകൾ. ഭൗതിക സ്വർണത്തിന്റെ നിക്ഷേപം കുറയ്ക്കാൻ 2015 ൽ കേന്ദ്രസർക്കാർ ആരംഭിച്ച നിക്ഷേപ മാർ​ഗമാണിത്. സർക്കാർ ​ഗ്യാരണ്ടിയിൽ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മാർ​ഗമാണ് സോവറിൻ ​ഗോൾഡ് ബോണ്ട് സ്കീമുകൾ. 2022-2023 സാമ്പത്തിക വർഷത്തിലെ നാലാം സീരിസ് സബ്സ്ക്രിപ്ഷൻ മാർച്ച് 5 മുതൽ 10 വരെ നടക്കും. സ്വർണത്തിൽ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവർക്ക് ഈ അവസരം ഉപയോ​ഗപ്പെടുത്താം.

സര്‍ട്ടിഫിക്കറ്റായോ ഡിജിറ്റലായി ഡീമാറ്റ് അക്കൗണ്ടിലോ ബോണ്ടുകൾ സൂക്ഷിക്കാനാകും. സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SHCIL), പോസ്റ്റ് ഓഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ബാങ്കുകൾ എന്നിവ വഴിയാണ് ബോണ്ടുകൾ വിൽക്കുന്നത്.  Also Read: പ്രവാസികൾക്ക് നേട്ടത്തിന്റെ കാലം; എൻആർഒ നിക്ഷേപങ്ങൾക്ക് 8.50 ശതമാനം പലിശ നൽകി ബാങ്കുകൾ

സ്വർണ വില കുറഞ്ഞത് ഒരു ​ഗ്രാമായാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം വാങ്ങാൻ സാധിക്കുക. നാലാം ഇഷ്യൂവിൽ ഒരു ഗ്രാം സ്വർണത്തിന് 5,611 രൂപയായാണ് വില നിശ്ചയിച്ചിട്ടുള്ളത്. സബ്സ്ക്രിപ്ഷൻ സമയത്തിന് മുൻപ് നിശ്ചിത ദിവസത്തെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് സേവറിന്‍ ഗോള്‍ഡ് ബോണ്ടിൽ വില നിശ്ചയിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.  


ആർക്കൊക്കെ വാങ്ങാം ഇന്ത്യയിൽ താമസക്കാരായ പൗരന്മാർക്ക് സോവറിൻ ​ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപം നടത്താം. ഹിന്ദു അഭിവക്ത കുടുംബം, ചാരിറ്റബിള്‍ ട്രസ്റ്റ്, യൂണിവേസിറ്റികൾ എന്നിവയ്ക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കുക. ഇന്ത്യയിൽ താമസിക്കുന്ന സമയത്ത് വാങ്ങിയ സോവറിൻ ​ഗോൾഡ് ബോണ്ടുകൾ പ്രവാസി ഇന്ത്യക്കാർക്ക് കാലാവധി വരെ നിലനിർത്താം.  

 പരമാവധി നിക്ഷേപം 1 ​ഗ്രാം തൂക്കത്തിലാണ് സോവറിൻ ​ഗോൾഡ് ബോണ്ട് അനുവദിക്കുക. 1 ​ഗ്രാമിന്റെ ​ഗുണിതങ്ങളായി സോവറിൻ ​ഗോൾഡ് ബോണ്ടുകൾ വാങ്ങാം. വ്യക്തികൾ, ഹിന്ദു അഭിവക്ത കുടുംബം എന്നിവയ്ക്ക് പരമാവധി 4 കിലോയും ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങൾക്ക് പരമാവധി 20 കിലോയും നിജപ്പെടുത്തിയിട്ടുണ്ട്. സ്വർണത്തിന്റെ വിപണി വില കുറഞ്ഞാൽ മാത്രമാണ് നഷ്ട സാധ്യതയുള്ളത്. സബ്സ്ക്രിപ്ഷൻ തുകയുടെ മുകളിൽ വര്‍ഷത്തില്‍ 2.5 ശതമാനം പലിശയും സോവറിൻ ​ഗോൾഡ് ബോണ്ടിൽ നിന്ന് ലഭിക്കും. കാലാവധി ബോണ്ടിന്റെ കാലാവധി 8 വർഷമാണ്. 5 വർഷം ലോക്ഇൻ പിരിയഡ് ഉണ്ട്. കൂപ്പൺ പേയ്‌മെന്റ് തീയതി മുതൽ അഞ്ച് വർഷത്തിന് ശേഷം ബോണ്ടുകൾ വില്പന നടത്താം. ഡീമാറ്റ് ഫോമിൽ സൂക്ഷിച്ചവ എക്‌സ്‌ചേഞ്ചുകളിൽ ട്രേഡ് ചെയ്യാനും സാധിക്കും. നികുതി തിരിച്ചെടുക്കല്‍ ദിവസത്തിന് മുൻപുള്ള മൂന്ന് പ്രവൃത്തി ദിവസത്തെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന് ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജുവല്ലേഴ്സ് അസോസിയേഷൻ കണക്കാക്കിയ വിലയുടെ ശരാശരി അടിസ്ഥാനപ്പെടുത്തിയാണ് വില കണക്കാക്കുക. 

1961-ലെ ആദായനികുതി നിയമം അനുസരിച്ച് ബോണ്ടുകളുടെ പലിശയ്ക്ക് നികുതി ചുമത്തപ്പെടും. എന്നാൽ കാലാവധിയിൽ ബോണ്ട് റഡീം ചെയ്യുമ്പോഴുണ്ടാകുന്ന മൂലധന നേട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്. ബോണ്ട് കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ദീർഘകാല മൂലധന നേട്ടങ്ങൾക്ക് ഇൻഡെക്സേഷൻ ആനുകൂല്യങ്ങൾ നൽകും.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !