ഓസ്ട്രേലിയ: വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയ വിക്ടോറിയ ‘ദുൻഗാല 23’

മെൽബൺ: നവോദയ വിക്ടോറിയ ‘ദുൻഗാല 23’ എന്ന പേരിൽ സംഘടിപ്പിച്ച ത്രിദ്വിന ക്യാംപ് ആകർഷകവും, ആവേശകരവുമായിരുന്നു. 18 കുടുംബങ്ങൾ പങ്കെടുത്തു.

കുട്ടികളും, നാട്ടിൽ നിന്നെത്തിയ രക്ഷിതാക്കളും പങ്കെടുത്തു. ഓസ്ട്രേലിയൻ ഉൾനാടൻ പ്രദേശമായി എച്ചുക്കയിലെ മറെ നദിയുടെ തീരത്തായിരുന്നു ക്യാംപ്.

വനിതകൾക്കായി യോഗ പരിശീലന ക്ലാസ്, ചർച്ച , മറെ നദിയിലൂടെ ബോട്ടിങ്, വനയാത്ര, കുട്ടികൾക്കും, മുതിർന്നവർക്കും വിനോദ മത്സരങ്ങൾ, ഔട്ട്ഡോർ ഗെയിംസ് എന്നിവ ക്യാംപിന്റെ മാറ്റ് കൂട്ടി..നവോദയ വിക്ടോറിയ സെക്രട്ടറി എബി പൊയ്കാട്ടിൽ, വൈസ് പ്രസിഡന്റ് മോഹനൻ കൊട്ടുക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ കേരളത്തിൽ നിന്ന് ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ ബാലസാഹിത്യകാരൻ സി. ആർ ദാസ് കഥകൾ പറഞ്ഞും, പാട്ടു പാടിയും ദുൻഗാല – 23 ഉദ്ഘാടനം ചെയ്തു.

നവോദയ എക്സിക്യൂട്ടിവ് അംഗം സ്മിത സുനിൽ ക്യാംപ് അംഗങ്ങളെ പരിചയപ്പെടുത്തി. രാകേഷ് കെ.ടി, ഗിരീഷ് കുമാർ എന്നീ കോഓർഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് നവോദയ വിക്ടോറിയ ക്യാംപ് സംഘടിപ്പിച്ചത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !