പാലാ :- ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ സന്യസ്തരെ അപമാനിക്കുന്നത് അപലപനീയമാണെന്നും വിവാദമായിരിക്കുന്ന കക്കുകളി നാടകം നിരോധിക്കണമെന്നും മോൻസ് ജോസഫ് എം.എൽ.എ. ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുരിശു പള്ളി ജംഗ്ഷനിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ അനാവശ്യ പ്രശ്നമുണ്ടാക്കി ഹൈന്ദവ സമൂഹത്തെ വേദനിപ്പിച്ച തിന്റെ തിക്തഫലം അനുഭവിച്ചിട്ടുംഅതേ നയം ഇപ്പോഴും തുടരുകയാണ്.. എൽ.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത റബറിന്റെ അടിസ്ഥാന വില 250 രൂപ ആയി ഉയർത്തണമെന്നും വിലസ്ഥിരതാ ഫണ്ട് കുടിശിക എത്രയും വേഗം വിതരണം ചെയ്യണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സെക്രട്ടറി ജനറൽ ജോയി എബ്രാഹം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ , ഡോ. ഗ്രേസമ്മ മാത്യു, അഡ്വ. ജയ്സൺ ജോസഫ് , സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലി , ജയിംസ് തെക്കേൽ . െമെക്കിൾ പുല്ലുമാക്കൽ, അസ്വ. ജോസഫ് കണ്ടം, പ്രസാദ് ഉരുളികുന്നം, അസ്വ. എബ്രാഹം തോമസ്, അഡ്വ. ജോ ജോ പാറക്കൽ ,അഡ്വ. ജോബി കുറ്റിക്കാട്ട്,, ജോഷി വട്ടക്കുന്നേൽ, ഷിബു പൂവേലി,
ജോസ് വടക്കേക്കര, തോമസ് താളനാനി, അസ്വ .ജോസ് ആനക്കല്ലുങ്കൽ, റെജി മിറ്റത്താനി, പി.എസ് സൈമൺ ,മത്തച്ചൻ പുതിയിടത്തു ചാലിൽ, നിതിൻ സി. വടക്കൻ , മാർട്ടിൻ കോലടി ,എബിൻ വാട്ടപ്പള്ളി, സന്തോഷ് മൂക്കിലക്കാട്ട്, ബിബി ഐസക് , സജി ഓലിക്കര, ജിമ്മി വാഴം പ്ലാക്കൽ, ,റിജോ ഒരപ്പുഴിക്കൽ,, ബാബു മു കാല, തങ്കച്ചൻ മണ്ണുശേരി, ഇ.എസ് രാധാകൃഷ്ണൻ , കെ.സി കുഞ്ഞുമോൻ, നോയൽ ലൂക്ക് , മാത്തുക്കുട്ടി ആനിത്തോട്ടം, ബോബി മൂന്നു മാക്കൽ, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, ഗസി ഇടക്കര
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.