ട്രെയിനിലെ രാത്രി യാത്രകൾ സമാധാനപ്രദവും അച്ചടക്കമുള്ളതുമാക്കുവാൻ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ റെയിൽവ.
ലക്ഷക്കണക്കിന് ആളുകൾ യാത്രകൾക്കായി ട്രെയിനിനെ ആശ്രയിക്കുമ്പോൾ അവർക്ക് മെച്ചപ്പെട്ട രാത്രിയാത്രാനുഭവം നല്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ നിർദ്ദേശങ്ങൾ. രാത്രി പത്ത് മണിക്കു ശേഷം യാത്രക്കാർക്ക് ഉച്ചത്തിൽ പാട്ടുകൾ വയ്ക്കുവാനോ ഉറക്കെ സംസാരിക്കുവാനോ ലൈറ്റുകൾ തെളിക്കുവാനോ പുതിയ നിർദ്ദേശം അനുവദിക്കില്ല. മാത്രമല്ല, യാത്രക്കാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു സംബന്ധിച്ചും നിയന്ത്രണങ്ങളുണ്ട്. ട്രെയിനിലെ രാത്രി യാത്രയിലെ മാറിയ നിയമങ്ങളും നിര്‍ദ്ദേശങ്ങളും ഏതൊക്കെയെന്ന് നോക്കാം. ആഫ്റ്റർ 10 പിഎം റൂള്‍ എന്നാണിത് അറിയപ്പെടുന്നത്.
റെയിൽവേയുടെ പുതിയ രാത്രിയാത്രാ നിയമങ്ങൾ തന്‍റെ സ്വന്തം സീറ്റിലിരുന്നായാലും കംപാർട്ട്മെന്‍റിലായാലും യാത്രക്കാരൻ ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുവാൻ പാടില്ല. ഇയർ ഫോണ്‍ ഇല്ലാതെ ഉയർന്ന (ഡെസിബെലിൽ) പാട്ടുകേൾക്കുകയോ മൊബൈൽ ഫോണില്‍ സംസാരിക്കുകയോ ചെയ്യരുത് ട്രെയിനിലെ നൈറ്റ് ലൈറ്റുകൾ ഒഴികെ മറ്റൊരു ലൈറ്റും രാത്രി പത്ത് മണിക്കു ശേഷം ഇടരുത്.
ഗ്രൂപ്പ് ആയാണ് യാത്രചെയ്യുമ്പോൾ രാത്രി പത്ത് മണിക്ക് ശേഷം കൂട്ടമായിരുന്ന് സംസാരിക്കുവാനോ ബഹളംവയ്ക്കുവാനോ അനുമതിയില്ല. ലോവർ ബെർത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാരർ രാത്രി പത്ത് മണിക്ക് ശേഷം മിഡിൽ ബെർത്തിൽ യാത്ര ചെയ്യുന്ന ആൾക്ക് ബെർത്ത് ഒഴിച്ചു നല്കുവാൻ ബാധ്യസ്ഥനാണ്. മിഡിൽ ബെർത്ത് റൂള്‍ എന്നാണിത് അറിയപ്പെടുന്നത്.
ട്രെയിനിലെ ഓൺലൈൻ ഫൂഡ് സർവീസ് രാത്രി പത്ത് മണിക്ക് ശേഷം ലഭിക്കില്ല. എന്നാൽ യാത്രക്കാരന് മീൽ അല്ലെങ്കിൽ പ്രഭാതഭക്ഷണം ഇ-കാറ്ററിങ് സർവീസുകൾ വഴി രാത്രിയിലും പ്രീ-ഓർഡർ ചെയ്യുവാന്‍ സാധിക്കും.
യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുവാനായി ടിക്കറ്റ് എക്സാമിനർമാർക്ക് രാത്രി പത്ത് മണിക്ക് ശേഷം വരുവാൻ സാധിക്കില്ല. ട്രെയിനിൽ പുകവലി, മദ്യപാനം തുടങ്ങിയ കാര്യങ്ങളും കർശനമായി വിലക്കിയിട്ടുണ്ട്.
ട്രെയിൻ കമ്പാർട്ടുമെന്റുകളിൽ പൊതുജനങ്ങളുടെ സ്വീകാര്യതയ്‌ക്കെതിരായ ഏത് പ്രവർത്തനവും അനുവദനീയമല്ല. മാത്രമല്ല, കത്തുന്ന(തീ പിടിക്കുന്ന) വസ്തുക്കളെ കൊണ്ടുപോകുന്നത് ഇന്ത്യൻ റെയിൽവേ നിയമങ്ങൾക്ക് വിരുദ്ധവുമാണ്. ട്രെയിനുകളിൽ പൊതു മര്യാദകൾ പാലിക്കാനും സഹയാത്രികർ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ അതിലിടപെടാനും ഓൺ-ബോർഡ് ടിടിഇ, കാറ്ററിംഗ് സ്റ്റാഫ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർക്കു അനുമതി നല്കിയിട്ടുണ്ട്. ഈ നിയമങ്ങൾ യാത്രക്കാർ പാലിക്കുന്നില്ലെന്നു കണ്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.