മനില: ഫിലിപ്പീന്‍സില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റു മരിച്ചു. ശനിയാഴ്ച്ച രാത്രിയാണ് ഇന്ത്യയിലെ പഞ്ചാബ് സ്വദേശികളായ ദമ്പതികളെ അജ്ഞാതര്‍ വെടിവെച്ചു കൊന്നത്. സുഖ് വിന്ദര്‍സിങ്, കിരണ്‍ദീപ് കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടവര്‍.
കഴിഞ്ഞ 19 വര്‍ഷമായി മനിലയില്‍ ഫൈനാന്‍സ് ഇടപാടുകള്‍ നടത്തിവരികയാണ് സുഖ് വിന്ദര്‍ സിങ്. സഹോദരന് ലഖ് വീര്‍ സിങും മനിലയിലാണ് താമസം. മൂന്നുവര്‍ഷം മുമ്ബാണ് സുഖ് വിന്ദര്‍ സിങ് വിവാഹിതനാവുന്നത്. തുടര്‍ന്ന് ഭാര്യയായ കിരണ്‍ദീപ് കൗറിനെ മനിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
സഹോദരനായ ലഖ് വീര്‍ സിങ് ഇന്ത്യയിലേക്ക് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് സഹോദരന് കൊല്ലപ്പെടുന്നത്. സഹോദരനെ നിരവധി തവണ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. തുടര്‍ന്ന് അമ്മാവനോട് വീട്ടില്‍ അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ലഖ് വീര്‍ സിങ് പറയുന്നു. അമ്മാവന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. സുഖ് വിന്ദര്‍ സിങിന്റെ ശരീരത്തില്‍ നിരവധിതവണ വെടിയേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ലഖ് വീര്‍ സിങ് പറയുന്നു. സംഭവത്തില്‍ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു അജ്ഞാന് വീട്ടിലേക്ക് കയറി വരികയും കിരണ്‍ ദീപ് കൗറിനെ തോക്കിന്റെ മുനയില്‍ നിര്‍ത്തി സുഖ് വിന്ദര്‍ സിങിനെ വെടിവെക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.