തിരുവനന്തപുരം: സമയം ചോദിച്ച് കളിയാക്കിയത് എതിർത്ത പ്രതിഭാ കോളജ് പ്രിൻസിപ്പലിനെ സ്കൂൾ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു.
ധനുവച്ചപുരം പ്രതിഭാ കോളജ് പ്രിൻസിപ്പൽ വിക്രമൻ (58) നെയാണ് പത്താം ക്ലാസ് വിദ്യാർഥികള്‍ മർദിച്ചത്. മൂക്കിൽ ഇടിയേറ്റ് രക്തം വാർന്നൊഴുകിയ വിക്രമനനെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെളളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോളജ് ഓഫിസിനു മുന്നിൽ ആണ് സംഭവം. പാരലൽ കോളജിലെ മുൻ വിദ്യാർഥികളായ രണ്ടു പേർ ഒഓഫിസിനു മുന്നിൽ നിൽക്കുകയായിരുന്ന പ്രിൻസിപ്പലിനോടു കളിയാക്കുന്ന രീതിയിൽ സമയം എത്രയാണെന്നു ചോദിച്ചു.
പറയാൻ താൽപര്യമില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചതോടെ പ്രകോപിതനായ ഒരു വിദ്യാർഥി കൈ ചുരുട്ടി മുഖത്ത് ഇടിക്കുകയായിരുന്നു. അക്രമ ശേഷം കടന്നു കളഞ്ഞ വിദ്യാർഥികളെ സമീപത്ത് വാർഷികാഘോഷം നടക്കുന്ന സ്കൂളിൽ നിന്നും പാറശാല പൊലീസ് കണ്ടെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.