ജയ്പൂർ: വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ച് ബന്ധുക്കൾ. രാജസ്ഥാനിലാണ് സംഭവം. വിഷയവുമായി ബന്ധപ്പെട്ട് ആക്രമണത്തിനിരയായ യുവാവ് പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹമീദ് ഖാൻ എന്ന 25 കാരന്റെ മൂക്കാണ് മുറിച്ചത്. ഹമീദ് ഒളിച്ചോടിയ യുവതിയുടെ പിതാവും സഹോദരങ്ങളും ചേർന്ന് ആണ് ഇയാളുടെ മൂക്ക് മുറിച്ചത്.
ഒളിച്ചോടിയ ശേഷം വാടക വീട് എടുത്ത് താമസിച്ചു വരികയായിരുന്നു ഹമീദും യുവതിയും. ഇവിടേക്ക് അതിക്രമിച്ച് എത്തിയാണ് ഇവർ യുവാവിന്റെ മൂക്ക് മുറിച്ചത്. പ്രതികൾ തന്നെ സംഘം ചേർന്ന് ആക്രമിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. ഇരുമ്പ് വടി കൊണ്ട് തന്നെ മർദ്ദിച്ചുവന്നും അരിവാൾ കൊണ്ടാണ് മൂക്ക് മുറിച്ചതെന്നും യുവാവ് പോലീസിനോട് വെളിപ്പെടുത്തി. യുവാവിന് നേരെ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.