തിരുവനന്തപുരം: വിദേശത്ത് കടക്കാൻ തയ്യാറെടുക്കവെ വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ. തൊളിക്കോട് വിതുര ചേന്നൻപാറ കെഎംസിഎം സ്കൂളിനു സമീപം വാനിശ്ശേരി ഡാനിയലിന്റെ മകൻ സജികുമാറാ(44)ണ് അറസ്റ്റിലായത്.
പാലോട് ഇടവം ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവത്തിന് കലാ പരിപാടിക്കിടെ ഇടവം സ്വദേശി അഖിലിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. വിദേശത്ത് നിന്ന് അവധിക്ക് വന്ന പ്രതി സംഭവശേഷം നെയ്യാർഡാമിലെ ഒരു തുരുത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.
മംഗലാപുരം വഴി വ്യാഴാഴ്ച്ച വിദേശത്ത് കടക്കാൻ ശ്രമിക്കവെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്യുകയായിരുന്നു. മുമ്പ് മൂന്ന് പ്രതികളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.