കട്ടപ്പന:കാഞ്ചിയാർ പേഴുംകണ്ടത്ത് അധ്യാപികയെ കൊലപ്പെടുത്തിയ രീതി വിവരിച്ച് അറസ്റ്റിലായ ഭർത്താവ് ബിജേഷ്. പാമ്പനാർ പാമ്പാക്കട ജോൺ - ഫിലോമിന ദമ്പതികളുടെ മകൾ വത്സമ്മ (അനുമോൾ-27)യാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച ഭർത്താവ് പേഴുംകണ്ടം വട്ടമുകളേൽ ബിജേഷ് ബെന്നി (29)യുടെ വീട്ടിൽ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലാണ് അനുമോളുടെ മൃതദേഹം കണ്ടെത്തിയത്.തുടർന്ന് തമിഴ്നാട്ടിലേക്ക് ഒളിവിൽ പോയ ബിജേഷിനെ ഇന്നലെ ഉച്ചയ്ക്ക് കുമളി പൊലീസ് പിടികൂടിയിരുന്നു.
തുടർന്ന് കട്ടപ്പന പൊലീസിനു കൈമാറിയ പ്രതിയെ വിശദമായ ചോദ്യം ചെയ്‌തതോടെയാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരുന്നത്. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അനുമോൾ വനിതാ സെല്ലിനു പരാതി നൽകിതയാണ് കൊലപാതകം നടത്താൻ കാരണമെന്ന് ബിജേഷ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
17ന് വെള്ളിയാഴ്ച്ച സന്ധ്യയോടെയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ വീട്ടിലെത്തിയ ബിജേഷ് അനുമോളുമായി വഴക്കുണ്ടായി. തുടർന്ന് കസേരയിലിരിക്കുകയായിരുന്ന അനുമോളെ ഷാൾ ഉപയോഗിച്ച് പിന്നിലൂടെ കഴുത്ത് മുറുക്കുകയായിരുന്നു. അനുമോൾ പ്രാണരക്ഷാർഥം പിടയുന്നതിനിടെ കസേരയിൽ നിന്നും തെറിച്ച് വീഴുകയും തലക്ക് പരുക്കേൽക്കുകയും ചെയ്‌തു.ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി അനുമോളെ ബിജേഷ് കിടപ്പ് മുറി വരെ വലിച്ചുകൊണ്ടുപോയി.
തുടർന്ന് കട്ടിലിൽ കിടത്തി വെള്ളം കൊടുത്തെങ്കിലും വായിൽ നിന്നും നുരയും പതയുമാണ് പുറത്തേക്ക് വന്നതെന്നും ബിജേഷ് പൊലീസിനോട് പറഞ്ഞു. മരണം നടന്നെന്ന് ഉറപ്പായതോടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചു. തുടർന്ന് മകളൊടൊപ്പം മറ്റൊരു മുറിയിൽ കിടന്നുറങ്ങി.മൃതദേഹത്തിൽ നിന്നും മണം പുറത്ത് വരാതിരിക്കാൻ ചന്ദന തിരി കത്തിച്ചു വച്ച് ഫാനിട്ടതായും പ്രതി പറഞ്ഞു.
ഇവരുടെ 5 വയസ്സുള്ള മകൾ ഉറങ്ങിയതിന് ശേഷമാണ് കൊലപാതകം നടത്തിയത്..പിറ്റേ ദിവസം അനുമോൾ വീട് വിട്ട് പോയെന്ന് മറ്റുള്ളവരെ തെറ്റിധരിപ്പിച്ചു. 19ന് പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതിയും നൽകി. മാർച്ച് 21 നാണ് അനുമോളുടെ മൃതദേഹം ബന്ധുക്കൾ വീടിനുള്ളിൽ കണ്ടെത്തുന്നത്. പക്ഷെ ഇതിനു മുമ്പ് ബിജേഷ് തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. അനുമോളുടെ സ്വർണ്ണം പണയം വെച്ചും,
അനുമോളുടെ മൊബൈൽ വിറ്റു കിട്ടിയ പണവും ഉപയോഗിച്ച് തമിഴ്നാട്ടിലേയ്ക്ക് കടന്നു. പ്രതി മൃതദേഹം കണ്ടെത്തിയ വിവരവും അന്വേഷണം നടക്കുന്നതും അറിഞ്ഞിരുന്നില്ല. ആരുമറിയാതെ വീട്ടിലെത്തി മൃതദേഹം മറവു ചെയ്യാനിരിക്കെയാണ് പൊലീസ് പിടിയിലാകുന്നത്.
കൊലപാതകത്തിന് ഉപയോഗിച്ച ഷാൾ നശിപ്പിച്ച നിലയിൽ പോലീസ് കണ്ടെത്തി. ലബ്ബക്കടയിൽ എത്തിച്ച് തെളിവെടുത്തപ്പൊൾ പണയം വെച്ച മോതിരവും, ചെയിനും കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.