തിരുവനന്തപുരം: എംഎൽഎമാരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി. ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്താനാണ് തീരുമാനം. നിയമസഭയിൽ സ്പീക്കർ എ എൻ ഷംസീറിന്റെ ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്താനെത്തിയ യുഡിഎഫ് എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡ് തടയാനെത്തിയത് സംഘർഷത്തിലേക്ക് നയിച്ചിരുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ എത്തിയത്. എം എൽ എമാരെ വലിച്ചിഴച്ച് മാറ്റാൻ ശ്രമമുണ്ടായതോടെ ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു.
വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥർ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു. ചാലക്കുടി എം എൽ എ ടി ജി സനീഷ് കുമാറിനെ കയ്യേറ്റം ചെയ്തതായും പ്രതിപക്ഷം ആരോപിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് സനീഷ് കുമാർ കുഴഞ്ഞു വീണു. നിയമസഭയിലെ ഡോക്ടർമാർ എത്തി അദ്ദേഹത്തെ പരിശോധിച്ചു. തുടർന്ന് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയുണ്ടായി.സ്പീക്കറെ സംരക്ഷിക്കാൻ ഭരണപക്ഷ എംഎല്‍എമാരും സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തിയതോടെ പ്രതിപക്ഷ- ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ അംഗങ്ങളെ ഓരോരുത്തരെയായി ബലം പ്രയോഗിച്ച് മാറ്റി. വനിതാ എം എൽ എമാരെ കയ്യേറ്റം ചെയ്തു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
സഭാമന്ദിരത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടിയത് അപൂർവ സംഭവമാണ്. സഭയുടെ ചരിത്രത്തിലെ അസാധാരണ സംഭവമായിരുന്നു ഇത്. തുടർച്ചയായി അടിയന്തിര പ്രമേയങ്ങൾക്ക് സ്പീക്കർ അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത്. ഇന്ന് സ്ത്രീസുരക്ഷയെ സംബന്ധിച്ച ഉമാ തോമസിൻറെ അടിയന്തിര പ്രമേയത്തിനാണ് സ്പീക്കർ അനുമതി നിഷേധിച്ചത്.
തിരുവനന്തപുരത്ത് 16 വയസ്സുള്ള പെൺകുട്ടിയെ നടുറോഡിൽ വെച്ച് ക്രൂരമായി മർദ്ദിച്ച സംഭവമാണ് അടിയന്തിര പ്രമേയത്തിലൂടെ ഉന്നയിക്കാൻ പ്രതിപക്ഷം ശ്രമിച്ചത്. എന്നാൽ ഇത് അടിയന്തിര പ്രാധാന്യമുള്ള വിഷയമല്ല എന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. പല പ്രതിപക്ഷ എം എൽ എമാരും ചെറിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത് എന്ന സ്പീക്കറുടെ പ്രസ്താവന കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.