ഇടുക്കി;കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍റ്റന്റുമാരുടെ ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചു. കട്ടപ്പന ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിലെ എം.ഇ.സി ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
പ്രായം 25നും 45നും ഇടയിലുള്ള പ്ലസ് ടു പാസ്സ് ആയവര്‍ക്ക് അപേക്ഷിക്കാം . കുടുംബശ്രീ അയല്‍ക്കൂട്ട അംഗമോ, കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. 47 ദിവസത്തെ പരിശീലനത്തിന് തയ്യാറായിരിക്കണം.കട്ടപ്പന ബ്ലോക്ക് പരിധിയില്‍ ഉള്ളവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന.
താല്പര്യം ഉള്ളവര്‍ വെള്ള കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ പതിപ്പിച്ച ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പി, ആധാര്‍ കോപ്പി, സിഡിഎസ് ചെയര്‍പേഴ്സന്റെ സാക്ഷ്യപത്രം എന്നിവ അടങ്ങിയ അപേക്ഷ ഏപ്രില്‍ 3നു വൈകിട്ടു 5 നു മുന്‍പ് നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കുക. വിലാസം - ജില്ലാ പ്രോഗ്രാം മാനേജര്‍, എസ്.വി.ഇ.പി കുടുംബശ്രീ ബിആര്‍സി ഓഫീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗ്,തേര്‍ഡ് ഫ്ളോര്‍, തടിയമ്പാട് -685602. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ സിഡിഎസ് ഓഫീസുമായി ബന്ധപെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.