അവധിക്ക് നാട്ടിലെത്തിയ നഴ്‌സിന് ബൈക്കും കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദാരുണാന്ത്യം .


ചങ്ങനാശ്ശേരി: വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപം കാറും, ഓട്ടോറിക്ഷയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രിക കുവൈറ്റിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ നഴ്സ് വാഹനാപകടത്തിൽ മരിച്ചു. കുവൈത്ത് ജാബൈര്‍ ആശുപത്രിയിലെ നഴ്‌സ്സായിരുന്നു ജസ്റ്റിറോസ് ആണ് അപകടത്തിൽ മരിച്ചത്. 



ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ചങ്ങനാശേരി ഇല്ലിമൂട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്. തെങ്ങണ ഭാഗത്തുനിന്ന് നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു.  

കാറിന്റെ ഇടതുവശത്ത് ഇരുന്ന ജസ്റ്റിറോസിനെ ഗുരുതരമായ പരുക്കുകളോടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രമാണ്  ജസ്റ്റിയും കുടുംബവും അവധിക്ക് നാട്ടിലെത്തിയത്.ജസ്റ്റിയുടെ സഹോദരി പ്രിയമോളും കുവൈറ്റിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആണ്. ഭര്‍ത്താവ് കുന്നുംപുറം കളത്തിപ്പറമ്പില്‍ ജെസിന്‍ (Hyundai-കുവൈത്ത് ). മക്കള്‍: ജോവാന്‍, ജോനാ.

ഭർത്താവ് ജസ് വിൻ മക്കൾ ജോവാൻ, ജോൺ ഉൾപ്പെടെ 5 പേർക്കും അപകടത്തിൽ പരിക്കേറ്റു. ജസ്റ്റിയുടെ വശത്തുള്ള ഡോറിൽ അമിതവേഗതയിൽ വന്ന സൂപ്പർ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ്  പ്രാഥമികനിഗമനം. തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ ഓട്ടോയിലും ഇടിച്ചു. 

ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ സ്വദേശി ജെറിൻ,ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന അഞ്ജലി സുശീലൻ , ഓട്ടോ ഡ്രൈവർ രാജേഷ്  എന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !