ഇന്നും നാളെയും ഇവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; തൃശൂരിലും കൊച്ചിയിലും കനത്ത നാശം ; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ  വേനൽ മഴ സജീവമാകുന്നു. ഇന്നും നാളെയും ഇവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദ​ഗ്ധർ അറിയിച്ചു. വേനൽ മഴ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ രണ്ട് ജില്ലകളിലും ഇന്നും നാളെയും മഴ സജീവമാകുമെന്നാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. 

തൃശൂരിന് പിന്നാലെ കൊച്ചിയിലും ശക്തമായ മഴയും കാറ്റും. അങ്കമാലിയടക്കമുള്ള മേഖലകളിലാണ് കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായത്. തൃശൂരിലും കൊച്ചിയിലും കനത്ത മഴയെ തുടർന്ന് വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടോടെ തൃശൂരിൽ കനത്ത മഴയ്ക്കൊപ്പം മിന്നൽ ചുഴലിയും ഉണ്ടായി.

തൃശൂരിൽ കൊടകര, വെള്ളിക്കുളങ്ങര പ്രദേശങ്ങളിലാണ് മിന്നൽ ചുഴലിയും ശക്തമായ മഴയും ഉണ്ടായത്. കനത്തമഴയെ തുടർന്ന് വാഴകൃഷിയിൽ വലിയ നഷ്ടം നേരിട്ടു. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിൽ ശക്തമായ കാറ്റ് വീശിയിരുന്നു. കൊപ്ലിപ്പാടത്തുണ്ടായ ശക്തമായ കാറ്റിൽ ആയിരത്തോളം നേന്ത്രവാഴകൾ നശിച്ചു.

തൃശൂരിൽ മിന്നൽ ചുഴലിയും മഴയും മൂലം വൈദ്യുതി ബന്ധം തകരാറിലായി. വെള്ളിക്കുളങ്ങര മേഖലയിൽ ആലിപ്പഴ വീഴ്ചയുമുണ്ടായി. അതേസമയം, അങ്കമാലിയിലും ശക്തമായ  കാറ്റും മഴയുമുണ്ടായി. ഇവിടെയും പല സ്ഥലത്തും വാഴ കൃഷി നശിച്ചു. നിരവധി മരങ്ങൾ കടപുഴകി വീണു. സംസ്ഥാനത്ത് വേനൽമഴ മെച്ചപ്പെടുന്നുവെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.

മഴ ലഭിക്കുന്നതോടെ അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തൃശൂർ, കൊടകര വെള്ളിക്കുളങ്ങര മേഖലയിൽ മിന്നൽ ചുഴലിയും കനത്ത മഴയും. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്. കൊപ്ലിപ്പാടത്ത് ആയിരത്തോളം വാഴകൾ കാറ്റിൽ നശിച്ചു. വ്യാപകമായ കൃഷിനാശം സംഭവിച്ചു. തെങ്ങും മരങ്ങളും കടപുഴകി വീണു. ശക്തമായ കാറ്റിൽ വൈദ്യുതി ലൈനുകൾക്ക് തകരാർ സംഭവിച്ചു.
മധ്യ-തെക്കൻ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കൻ മേഖലകളിലുമാണ് മഴയ്ക്ക് കൂടുതൽ സാധ്യത. അതേസമയം മധ്യ-തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദ​ഗ്ധർ അറിയിച്ചു. മധ്യ-തെക്കൻ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കൻ മേഖലകളിലുമാണ് മഴയ്ക്ക് കൂടുതൽ സാധ്യത. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !