“ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ചത് ഇന്ത്യൻ ആത്‌മാഭിമാനത്തിന് എതിരായുള്ള വെല്ലുവിളി” പ്രതിഷേധത്തിന്റെ സ്വരം കടുപ്പിച്ച് ഇന്ത്യക്കാർ.
Watch| #Indians in front of the Indian High commission in London @HCI_London. pic.twitter.com/EFK9MQs60Q
— Aadesh Gindodiya (@AadeshGindodiya) March 21, 2023
നൂറുകണക്കിനു ഇന്ത്യക്കാരാണ് ഇന്ത്യൻ പതാകയും കയ്യിലേന്തി ബ്രിട്ടീഷ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിൽ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഒത്തുകൂടിയത്
📷 | #Indian community in the UK gather in large numbers in front of the Indian High Commission in London @HCI_London after vandalism by Khalistani extremists over the weekend. pic.twitter.com/6njxVRrNLf
— Aadesh Gindodiya (@AadeshGindodiya) March 21, 2023
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനമായ ഇന്ത്യ ഹൌസിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാക ഞായറാഴ്ച ഉച്ച കഴിഞ്ഞ് നശിപ്പിക്കുകയായിരുന്നു. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയെത്തിയ ഒരു ചെറിയ സംഘത്തിൽ പെട്ടവരാണ് അക്രമം അഴിച്ചുവിട്ടത്. ഹൈക്കമ്മീഷനിലെ ജനാലച്ചില്ലുകൾ അടിച്ച് തകർത്ത അക്രമികൾ അക്രമം തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.
ഇന്ന് (21-03-2023, ചൊവ്വ) രാവിലെ 11 മണിക്ക് ലണ്ടനിലെ ഇന്ത്യ ഹൌസിൽ, ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധ പരിപാടിയിൽ ആയിരക്കണക്കിനാളുകൾ ഒഴുകിയെത്തി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ദേശീയ പതാക ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുമ്പിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ യുക്മ ഞടുക്കവും ദു:ഖവും രേഖപ്പെടുത്തുകയും . ഓരോ ഭാരതീയന്റെയും ആത്‌മാഭിമാനത്തെ മുറിപ്പെടുത്തിയ ഈ സംഭവത്തെ അപലപിക്കുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുകയും ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.