തൃശൂർ: കക്കുകളി നാടകത്തിനെതിരെ കെസിബിസിയും രംഗത്ത്. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി. സന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് വില പറയുന്ന നാടകം സംസ്ഥാന സർക്കാരിന്റെ അന്താരാഷ്ട്ര നാടക വേദിയിൽ അവസരം നൽകിയത് അപലപനീയമാണ്.
നാടകം ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നതാണെന്നാണ് സർക്കുലറിൽ പറയുന്നത്. കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുകയാണ് നാടകമെന്നും സഭ ആരോപിക്കുന്നു.
ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്കാരമാണ് കക്കുകളി. ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കി ആലപ്പുഴയിലെ നെയ്തൽ നാടക സംഘം അവതരിപ്പിക്കുന്ന “കക്കുകളി” എന്ന നാടകത്തിനെതിരെ ഇടവകകൾക്ക് സർക്കുലർ പുറപ്പെടുവിച്ച് തൃശൂർ അതിരൂപത. നാടകം ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നതെന്ന് സർക്കുലർ പറയുന്നു.
കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുകയാണ് കക്കുകളി എന്ന നാടകമെന്നും അതിരൂപത കുറ്റപ്പെടുത്തുന്നു. പൊതുഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവവിശ്വാസത്തേയും സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്നും അതിരൂപതാ വികാരി ജനറാൾ ജോസ് വല്ലൂരാൻ പുറപ്പെടുവിച്ചിച്ച സർക്കുലറിൽ പറയുന്നു.
ഫ്രാൻസിസ് നൊറോണയുടെ ‘കക്കുകളി’ എന്ന ചെറുകഥയുടെ സ്വതന്ത്രാവിഷ്കാരമാണ് കെ.ബി. അജയകുമാർ എഴുതിയ നാടകം.ജോബ് മഠത്തിലാണു സംവിധായകൻ. നൊറോണയുടെ ‘തൊട്ടപ്പൻ ‘ എന്ന ആദ്യസമാഹാരത്തിൽ ഉൾപ്പെട്ട കഥയാണ് , കക്കുകളി. ഡി സി ബുക്സാണ് ഈ സമാഹാരം പ്രസിദ്ധപ്പെടുത്തിയത്.
ചരിത്രത്തെ അപനിർമ്മിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും വാർത്തകുറിപ്പിൽ കെസിബിസി വ്യക്തമാക്കി. എത്രയും വേഗം നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ സർക്കാർ ഇടപെടൽ വേണം. സന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് വില പറയുന്ന നാടകം സംസ്ഥാന സർക്കാരിന്റെ അന്താരാഷ്ട്ര നാടക വേദിയിൽ അവസരം നൽകിയത് അപലപനീയമാണ്. അതുപോലെ കമ്മ്യുണിസ്റ്റ് സംഘടനകൾ നാടകത്തിനു നൽകുന്ന പ്രചാരണം അപലപിക്കപ്പെടേണ്ടതാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.