തൊടുപുഴയിൽ ബ്യുട്ടിപാർലറിന്റെ മറവിൽ അനാശ്യാസ്യം : മലയാളി യുവതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

 ഇടുക്കി: തൊടുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ മലയാളി യുവതികൾ ഉൾപ്പെടെ 5 പേർ തൊടുപുഴ പോലീസിന്റെ പിടിയിൽ. കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്ന് കഷ്ടിച്ച് 100 മീറ്റര്‍ മാത്രം അകലെയുള്ള ലാവ ബ്യൂട്ടി പാർലറിൽ നിന്നാണ് ഇന്നലെ പൊലീസ് നടത്തിയ റെയ്ഡിൽ യുവതികളും ഇടപാടുകാരും പിടിയിലായത്. ബ്യൂട്ടി പാർലറെന്ന പേരിൽ മസാജ് സെന്‍ററും അതുവഴി അനാശാസ്യ പ്രവർത്തനങ്ങളുമായിരുന്നു ഇവിടെ നടന്നിരുന്നത്. കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷ് ആണ് ലാവ ബ്യൂട്ടി പാര്‍ലറിന്‍റെ ഉടമ. 

റെയ്ഡിന് പിന്നാലെ സന്തോഷ് കുമാര്‍ ഒളിവിൽ പോയി. ഇവിടേക്ക് ധാരാളം ഇടപാടുകാർ സ്ഥിരമായി എത്തുന്നുവെന്ന രഹസ്യ വിവരം തൊടുപുഴ പൊലീസിന് കിട്ടിയതിന് പിന്നാലെയാണ് ഡിവൈഎസ്പി മധു ബാബുവിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം ലാവ ബ്യൂട്ടി പാർലറിലെത്തിയത്. പൊലീസ് എത്തുമ്പോള്‍ ഇടപാടിനെത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും, വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളുമാണ് പാര്‍ലറിലുണ്ടായിരുന്നത്. ഇവരെയും സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ബ്യൂട്ടി പാര്‍ലറിനുള്ള ലൈസന്‍സ് മാത്രമുള്ള സ്ഥാപനം മസാജിംഗ് സെന്‍ററായാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തില്‍ ഉടമയുടെ അറിവോടെയാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. സന്തോഷ് കുമാറിന് ഇത്തരത്തില്‍ നിരവധി കേന്ദ്രങ്ങളുണ്ടെന്ന വിവരം ഇതിനോടകം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപിച്ചിരിക്കുകയാണ് തൊടുപുഴ പൊലീസ്. അതേസമയം, പിടിയിലായ അഞ്ചുപേരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !