തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയ കേസില്‍ ലോകായുക്തയില്‍ ഭിന്നവിധി. കേസില്‍ ജസ്റ്റിസ്സുമാരായ സിറിയക് ജോസഫിനും ഹാറൂണ്‍ റഷീദിനും ഭിന്ന അഭിപ്രായമുള്ള സാഹചര്യത്തിലാണ് അന്തിമ വിധി ഫുള്‍ ബെഞ്ചിന് വിടാന്‍ തീരുമാനമായത്. ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉള്‍പ്പെട്ടതാണ് ഫുള്‍ ബെഞ്ച്.
ഇതോടെ കേസില്‍ വിധി നീളും. വാദം പൂര്‍ത്തിയാക്കിയിട്ടും ഒരു വര്‍ഷമായി കേസില്‍ വിധി പറയാതിരുന്നത് വിവാദമായിരുന്നു. മുഖ്യമന്ത്രിക്ക് ഇതോടെ താല്കാലിക ആശ്വാസമായി. കേസില്‍ ഫുള്‍ ബെഞ്ച് വിശദമായ വാദം വീണ്ടും കേള്‍ക്കും. അന്തിമ വിധി എന്ന് പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പരാതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് വക മാറ്റിയത് സ്വജനപക്ഷപാതമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് വീണ്ടും പരിഗണിച്ചത്. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര് എസ് ശശികുമാറാണ് ഹര്ജിക്കാരന്.
പരേതരായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന് നായര്‍, എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന് തുടങ്ങിയവരുടെ കുടുംബത്തിന് ദുരിതാശ്വാസ നിധിയില്‍ നിന്നും വഴിവിട്ട് സഹായം നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. പണം അനുവദിക്കുന്നതില്‍ മന്ത്രിസഭക്ക് അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. വാദത്തിനിടെ ലോകായുക്ത സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. 2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച് 18നാണ് വാദം പൂര്‍ത്തിയായത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.